കുറ്റ്യാടി: മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥി വേണമെന്നാവശ്യപ്പെട്ട് നടന്ന പ്രകടനത്തിന് നേതൃത്വം നൽകിയത് പാർട്ടി ഭാരവാഹികളും അംഗങ്ങളും. തിങ്കളാഴ്ച നടന്ന പ്രകടനത്തിന് അനുഭാവികളാണ് നേതൃത്വം നൽകിയതെങ്കിൽ ബുധനാഴ്ച പാർട്ടി മെംബർമാരും നേതാക്കളും അണിനിരന്നു.
ഗവ. ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് കുറ്റ്യാടി പഞ്ചായത്തിലെയും പരിസര പഞ്ചായത്തുകളിലെയും ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും നേതൃത്വം നൽകി. തെൻറ പേര് പരാമർശിക്കരുെതന്ന കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ആവശ്യംകൊണ്ടാകാം, ബുധനാഴ്ച അദ്ദേഹത്തിെൻറ പേര് മുദ്രാവാക്യത്തിൽ ഉയർന്നുകേട്ടില്ല. പണം വാങ്ങി സീറ്റ് നൽകുന്നുവെന്നുൾപ്പെടെ ജില്ല സെക്രട്ടറി പി. മോഹനനും ഭാര്യയും മുൻ എം.എൽ.എയുമായ കെ.കെ. ലതികക്കുമെതിരെ രൂക്ഷ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ ഉയർന്നു. ഒന്നോ രണ്ടോ ലക്ഷത്തിന് പാർട്ടിയെ വിറ്റുവെന്നതടക്കമായിരുന്നു മുദ്രാവാക്യം.
'കടത്തനാടിെൻറ മണ്ണ് കീശയിലാക്കാൻ അനുവദിക്കുകയില്ലെന്നും അതിനെതിരെ ജീവൻ നൽകി പോരാടുമെന്നും പ്രകടനക്കാർ വിളിച്ചു. കുറ്റ്യാടിയുടെ ജനഹിതമറിയാൻ എന്തുകൊണ്ട് നേതൃത്വം ശ്രമിച്ചില്ല. നാദാപുരവും വടകരയും എൽ.ഡി.എഫിന് നഷ്ടമായാൽ ഉത്തരവാദികൾ ഞങ്ങളല്ല. തൊഴിലാളിവർഗ പ്രസ്ഥാനത്തെ ആരുെട മുന്നിലും അടിയറവെക്കാൻ അനുവദിക്കുകയില്ല. എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ. കുറ്റ്യാടി ലോക്കൽ കമ്മിറ്റി അംഗം കെ.പി. വത്സൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.െക. ഗിരീഷ്, കെ.വി. ഷാജി എന്നിവർ സംസാരിച്ചു. 1987 മുതൽ സി.പി.എം പ്രതിനിധാനംചെയ്യുന്ന മണ്ഡലം കഴിഞ്ഞ തവണ സി.പി.എമ്മിന് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനാണ് ഇത്തവണ പാർട്ടി സ്ഥാനാർഥിതന്നെ മത്സരിക്കണമെന്ന് നിർബന്ധമുള്ളതെന്നും പ്രസംഗകർ പറഞ്ഞു.
ഇത് സി.പി.എമ്മിന് എതിരല്ല. തെരഞ്ഞെടുപ്പ് പ്രചാരണം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് പ്രവർത്തകരെ നിരാശരാക്കുന്ന സംസ്ഥാന കമ്മിറ്റി തീരുമാനം. േലാക്കൽ കമ്മിറ്റി അംഗം എം.എം. വിനീത, കുറ്റ്യാടി ബ്രാഞ്ച് സെക്രട്ടറി പാലേരി ചന്ദ്രൻ, ഉൗരത്ത് ബ്രാഞ്ച് സെക്രട്ടറി സി.കെ. ബാബു എന്നിവർ നേതൃത്വം നൽകി. കുന്നുമ്മൽ ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി എന്നിവയുടെ ഭാരവാഹികളും പ്രകടനത്തിൽ അണിനിരന്നു. അതിനിടെ, പ്രകടനത്തിൽ ജില്ല സെക്രട്ടറി പി. മോഹനനും ഭാര്യ ലതികക്കുമെതിരെ മുദ്രാവാക്യംവിളിച്ച യുവാവിന് മർദനമേറ്റു. വടയം സ്വദേശിയായ ഇയാൾക്ക് പ്രകടനത്തിനുശേഷമമാണ് മർദനമേറ്റത്.
നേതൃത്വം തിരുത്തുമോ? ഒഞ്ചിയമല്ല, കുറ്റ്യാടി
വടകര: സംസ്ഥാനത്തുതന്നെ, സി.പി.എം നേതൃത്വത്തിനെതിരായി പരസ്യപ്രകടനം നടത്തി ശ്രദ്ധപിടിച്ചുപറ്റിയത് ഒഞ്ചിയമാണ്. അതാകട്ടെ, 2008ലായിരുന്നു. അതിെൻറ തുടര്‍ച്ചയാണ് ആര്.എം.പി.ഐ എന്ന പ്രസ്ഥാനം പിറന്നത്. ഒഞ്ചിയത്തെ വിഷയത്തിെൻറ തുടക്കം ഏറാമല ഗ്രാമപഞ്ചായത്തിെൻറ ഭരണം അന്നത്തെ ജനതാദളിന് കൊടുക്കുന്നതിനെ ചൊല്ലിയാണ്.
തെരഞ്ഞെടുപ്പ് വേളയില്‍ മുന്നണിതലത്തിൽ ഇല്ലാതിരുന്ന തീരുമാനം പിന്നീട് കൈക്കൊണ്ടുവെന്നായിരുന്നു അന്ന്, വിമത പ്രവര്‍ത്തനത്തിന് നേതൃത്വംകൊടുത്തവരുടെ വാദം. ഭരണകൈമാറ്റം ഉറപ്പായവേളയിലാണ് ഓര്‍ക്കാട്ടേരിയില്‍ ടി.പി. ചന്ദ്രശേഖരെൻറ നേതൃത്വത്തില്‍ പ്രകടനം നടക്കുന്നത്. തുടക്കം സി.പി.എം നേതൃത്വം തിരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, പ്രകടനത്തിന് നേതൃത്വം കൊടുത്ത 11 പാര്‍ട്ടി നേതാക്കളെ മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്താക്കുകയാണ് ചെയ്തത്്. അന്ന്, ഒഞ്ചിയത്ത് ഒരുവിഭാഗം നേതാക്കള്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുന്നവരായിരുന്നു.
എന്നാല്‍, കുറ്റ്യാടിയിലെ സ്ഥിതി അങ്ങനെയല്ല, മണ്ഡലത്തിലെ ഭൂരിഭാഗം നേതാക്കളും കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിന് അനുകൂലമല്ല. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനനേതൃത്വം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം നേതാക്കള്‍ വ്യക്തമാക്കിയതാണ്. ആത്മഹത്യപരമായ തീരുമാനമെന്നാണ് ഞായറാഴ്ച വടകര സി.പി.എം ഏരിയ കമ്മിറ്റി ഓഫിസില്‍ നടന്ന യോഗത്തില്‍ കുറ്റ്യാടിയിലെ ലോക്കല്‍ സെക്രട്ടറിമാരും ഏരിയ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടവര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടത്.
ഇതിെൻറ തുടര്‍ച്ചതന്നെയാണ് ജില്ല നേതൃയോഗത്തിലും നടന്നത്. ബുധനാഴ്ച കുറ്റ്യാടിയില്‍ നടന്ന പ്രകടനത്തിലും വിശദീകരണ യോഗത്തിലും സ്ഥാനാര്‍ഥി പ്രഖ്യാപനമുള്‍പ്പെടെ നടക്കേണ്ടതായിരുന്നു. എന്നാല്‍, ചില ഇടപെടലുകൾ കൊണ്ടുമാത്രമാണ് ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.