ഷൊർണൂർ: കാരാട്ട് റസാഖിനും പി.വി അൻവറിനും സീറ്റുകൊടുത്ത സി.പി.എം എന്തുകൊണ്ടാണ് പി.കെ ശശിക്ക് സീറ്റ് നൽകാത്തതെന്ന് ഷൊർണൂരിലെ ബി.ജെ.പി സ്ഥാനാർഥി സന്ദീപ് വാര്യർ. ആഫ്രിക്കയിൽ 20,000 കോടിയുടെ വജ്ര ഖനനം നടത്താൻ പോവുകയാണെന്ന് പരസ്യമായി പറയുന്ന അൻവറിന് സി.പി.എം സീറ്റ് നൽകിയിട്ടുണ്ട്. എന്നാൽ പാർട്ടി അന്വേഷണ കമീഷൻ നിരപരാധിയെന്ന് കണ്ടെത്തിയ ശശിക്ക് സീറ്റുനൽകാത്തത് എന്തുകൊണ്ടാണെന്നാണ് അണികൾ ചോദിക്കുന്നത്.
ഇക്കാര്യത്തിൽ വിശദീകരണമാണ് സി.പി.എം പ്രവർത്തകർ ചോദിക്കുന്നത്. എന്നാൽ, വിശദീകരണം നൽകാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലെന്നാണ് അവരുടെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കണ്ടാൽ മനസിലാകുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഷൊർണൂരിൽ പി.കെ ശശിക്ക് പകരം പി.മമ്മിക്കുട്ടിയാണ് സി.പി.എം സ്ഥാനാർഥി. ടി.എച്ച്.ഫിറോസ് ബാബു യു.ഡി.എഫിനായും മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.