കെ. ശ്രീകണ്ഠൻ ഉള്ളൂർ

വിമതനായി; ദേശാഭിമാനി മുൻ ബ്യൂറോ ചീഫിനെ സി.പി.എം പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ സി.പി.എമ്മിന്‍റെ വിമത സ്ഥാനാർഥിയായ ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗം കെ. ശ്രീകണ്ഠനെ പാര്‍ട്ടിയിൽനിന്ന് പുറത്താക്കി. ദേശാഭിമാനി മുൻ തിരുവന്തപുരം ബ്യൂറോ ചീഫായ കെ. ശ്രീകണ്ഠൻ ഉള്ളൂർ വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രചാരണവും തുടങ്ങി.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനവും ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ട്ടി നടപടി. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തന്നെയാണ് ശ്രീകണ്ഠന്‍റെ തീരുമാനം. പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു ശ്രീകണ്ഠൻ വിമതനായി മത്സരിക്കാൻ തീരുമാനിച്ചത്. താൻ അടിമുടി പാർട്ടിക്കാരനാണെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ പാർട്ടിക്ക് നടപടി തിരുത്തേണ്ടിവരുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഉള്ളൂരിൽ തനിക്ക് ഉറപ്പായിരുന്ന സീറ്റാണ് ഇപ്പോൾ ഒരു അറിയിപ്പും കൂടാതെ മാറ്റിയതതെന്നും കടകം പള്ളി സുരേന്ദ്രനാണ് പിന്നിലെന്നും കെ. ശ്രീകണ്ഠൻ കുറ്റപ്പെടുത്തിയിരുന്നു.

Tags:    
News Summary - CPM expels former Deshabhimani bureau chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.