ചൂട് കൂടുന്നു; ഫെബ്രുവരി 12 മുതൽ മെയ്‍ 20 വരെ സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം മാറും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിന്‍റെ ഭാഗമായി തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ചു. സൂര്യാഘാതം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെബ്രുവരി 12 മുതൽ മെയ് 20 വരെയുള്ള ജോലി സമയമാണ് ക്രമീകരിച്ചിരിക്കുന്നത്.

പകൽ സമയം വെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.00 മുതൽ 3.00 മണി വരെ വിശ്രമ സമയമായി നിശ്ചയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂർ തൊഴിൽ സമയം പൂർത്തിയാകുന്ന തരത്തിലാണ് സമയ ക്രമീകരണം.

ഷിഫ്റ്റ് വ്യവസ്ഥയിലുള്ളവർക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലാണ് പുനക്രമീകരിച്ചിരിക്കുന്നത്.

സൂര്യാഘാതമേൽക്കാൻ സാധ്യതയുള്ള മേഖലകളെയാണ് ഈ ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ള മേഖലകളെ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    
News Summary - work time change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.