കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ അക്രമം വ്യാപകം. ബി.ജെ.പി. അഴീക്കോട് മണ്ഡലം സെക്രട്ടറിയും ജന്മഭുമി പത്രത്തിന്റെ മാര്‍ക്കറ്റിംഗ് മാനേജരുമായ ബിജു തുത്തിയുടെ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്കു സമീപത്തെ ചന്ദ്രികാ നിവാസ് എന്ന വീടിനു നേരെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ ബോംബേറ് ഉണ്ടായി. ആര്‍ക്കും പരിക്കില്ല.
പാപ്പിനിശ്ശേരി പുതിയ കാവിനു സമീപത്തെ സി.പി.എം. പ്രവര്‍ത്തകനായ ശ്രീജിത്തിന്റെ വീടിന് അക്രമി സംഘം തീ വെച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു അക്രമം നടന്നത്. കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് തീയണച്ചത്. തൊട്ടടുത്ത വിട്ടില്‍ താമസിക്കുന്ന അമ്പിളി ടീച്ചറുടെ വീട്ടുമുട്ടത്തു നിര്‍ത്തിയിട്ട കാറും ബൈക്കും പൂർണമായും കത്തിനശിച്ചു. പാപ്പിനിശ്ശേരി കല്ല്യാശേരി പ്രദേശത്തെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. പോലീസ് പെട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.