തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം ലക്ഷ്യംവെക്കുന്നത് ഒന്നുമാത്രം - എങ്ങനെയും വിജയിക്കുക. 2014ലെ തെരഞ്ഞെടുപ്പിൽ പഴികേട്ട എല്ലാ പരീക്ഷണവും മാറ്റിവെച്ച് ജയസാധ്യതയുള്ള സ്ഥാനാർഥികളെ, അവർ നിലവിലെ എം.പിമാരും എം.എൽ.എമാരും ആയാലും രംഗത്തി റക്കുകയാണ് നേതൃത്വം ലക്ഷ്യംവെക്കുന്നത്.
മണ്ഡലം നിലനിർത്തുക, പിടിക്കുക എന്നതി നപ്പുറം ചെറിയ ലക്ഷ്യമില്ലെന്ന് നേതൃത്വം കീഴ്ഘടകങ്ങളെയും അണികളെയും അറിയിച്ചു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കീഴ്ഘടകങ്ങളുടെ അഭിപ്രായത്തെയും വിമർശനത്തെയും തുറന്നമനസ്സോടെ ഉൾക്കൊള്ളാനാണ് നേതൃത്വത്തിെൻറ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റിലെ ധാരണക്കനുസരിച്ച് സി.പി.എം മത്സരിക്കുന്ന 16 മണ്ഡലങ്ങളിലെ കരട് പട്ടിക ബുധനാഴ്ച ലോക്സഭ മണ്ഡലം കമ്മിറ്റികളിൽ സെക്രേട്ടറിയറ്റ് അംഗങ്ങൾ വായിച്ചപ്പോൾ പലരും ഞെട്ടി.
കോഴിക്കോട് ലോക്സഭ മണ്ഡലം കമ്മിറ്റിയിൽ എ. പ്രദീപ്കുമാറിനെ സ്ഥാനാർഥിയാക്കാനുള്ള സെക്രേട്ടറിയറ്റിെൻറ നിർദേശം റിപ്പോർട്ട് ചെയ്ത് എളമരം കരീം പാർട്ടി നിലപാട് വിശദീകരിച്ചത് ഇങ്ങനെയാണ്: ‘പാർട്ടിയും രാജ്യവും നിർണായക തെരഞ്ഞെടുപ്പിനെ നേരിടുേമ്പാൾ സ്ഥാനാർഥി നിർണയത്തിൽ ഏക പരിഗണന വിജയസാധ്യത മാത്രമാണ്. അഭിപ്രായവും അഭിപ്രായവ്യത്യാസവും ഉണ്ടെങ്കിൽ സഖാക്കൾക്ക് പറയാം. ഏതഭിപ്രായവും പരിഗണിക്കും. സംസ്ഥാനസമിതിയിൽ അത് ചർച്ചചെയ്യും’.
ആരും എതിരഭിപ്രായം പറഞ്ഞില്ല. ഒരംഗംമാത്രം ‘മറ്റാരും ആവാത്തതിൽ ആശ്വാസം’ എന്ന് പറഞ്ഞു. സ്ഥാനാർഥിയാകുമെന്ന് മാധ്യമങ്ങൾ വിലയിരുത്തിയ മുഹമ്മദ് റിയാസ് പ്രദീപ്കുമാറിെന പിന്തുണച്ചു. വടകരയിൽ സെക്രേട്ടറിയറ്റ് നിർദേശിച്ച കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജെൻറ പേര് അവതരിപ്പിച്ചത് ടി.പി. രാമകൃഷ്ണനാണ്. അവിടെയും പാർട്ടി നിലപാട് വിശദീകരിച്ച് പേര് പറഞ്ഞു. എതിരഭിപ്രായം ഉയർന്നില്ല. ജയരാജെൻറ പേര് നിർദേശിച്ചതിലൂടെ കൊലപാതക രാഷ്ട്രീയം തെരഞ്ഞെടുപ്പ് അജണ്ടയാകുമെന്ന വിമർശനങ്ങളെ സി.പി.എം തള്ളി. പാർട്ടിയുടെ യുക്തി വിജയസാധ്യത മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.