പാർട്ടി അധികാര കേന്ദ്രമാവരുത്; കാലാനുസൃത മാറ്റം വേണം -കോടിയേരി

തിരുവനന്തപുരം: സമൂഹത്തിലെ തർക്കവിഷയങ്ങളിൽ പക്ഷംചേർന്ന് പാർട്ടി അധികാരകേന്ദ്രമായി പ്രവർത്തിക്കരുതെന്ന്​ സ ി.പി.എം സംസ്ഥാനസമിതിയുടെ നിർ​േദശം. ബഹുജനങ്ങളുടെ പിന്തുണ നഷ്​ടപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ പാർട്ടിപ്രവർത്ത കർ ഏർപ്പെടരുത്​. വിനയത്തോടെ ജനങ്ങളുടെ കൂടെനിന്ന്, അവരുടെ ​സ്​നേഹംപടിച്ചുപറ്റുന്ന വിധത്തിൽവേണം പാർട്ടി പ്രവ ർത്തകർ ഇടപെടാനെന്നും സംസ്ഥാനസമിതി നിർദേശം നൽകി.

രാഷ്​ട്രീയരംഗത്തെ പുതിയ സംഭവവികാസങ്ങളുൾക്കൊണ്ട് സംഘട നാപ്രവർത്തനത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചതായി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ ്മേളനത്തിൽ പറഞ്ഞു. ‘വികസനം, സമാധാനം’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തെ ഭരണസംവിധാനം കാര്യക്ഷമമാക്കി നീങ് ങും. ഇതുവരെ, കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയെ മാത്രം നേരിട്ടാണ് പാർട്ടി പ്രവർത്തിച്ചിരുന്നത്​.

എന്ന ാൽ, ഇപ്പോൾ ആർ.എസ്.എസ് നേതൃത്വത്തിൽ ബി.ജെ.പിയും കേന്ദ്രഭരണമുപയോഗിച്ച് സംസ്ഥാനത്ത് ഫാഷിസ്​റ്റ്​ രീതിയിലുള്ള പ്രവർത്തനം തുടരുന്നു. ഈ വെല്ലുവിളി നേരിടുന്നതരത്തിൽ സംഘടനാപ്രവർത്തനം കാലോചിതമാക്കണം. ഹിന്ദുവർഗീയതയും പോപുലർഫ്രണ്ടും ജമാഅത്തെ ഇസ്​ലാമിയും മറ്റും ചേർന്ന് ശക്തിപ്പെടുത്താൻ നോക്കുന്ന മുസ്​ലിം വർഗീയതയുമെല്ലാം കേരളത്തിൻറ മതനിരപേക്ഷ അടിത്തറയെ തകർക്കാൻ നോക്കുകയാണ്​. അതിനെതിരെ മതനിരപേക്ഷ- ജനാധിപത്യവാദികളെ അണിനിരത്തണം.

2006ലെ നിയമസഭ ​െതരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​​ 48 ശതമാനം വോട്ടുവിഹി​തത്തോടെ ​വർധിച്ച ജനപിന്തുണ നേടിയെടുക്കാനായി. എന്നാൽ, ഇക്കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ ബഹുജനസ്വാധീനത്തിൽ ചോർച്ചയുണ്ടായി. സി.പി.എമ്മും മറ്റ് കക്ഷികളും സ്വന്തം നിലക്ക്​​ സ്വാധീനം ശക്തിപ്പെടുത്തി ബഹുജനാടിത്തറ വിപുലീകരിക്കണം. ഇടതുപക്ഷനിലപാടുള്ള സംഘടനകളെയും മതനിരപേക്ഷ അടിത്തറയുള്ള സംഘടനകളെയും പരിസ്ഥിതി, ദലിത്, വനിതാമേഖലകളിലുള്ള ഗ്രൂപ്പുകളെയും വ്യക്തികളെയുമെല്ലാം ഒരുമിച്ച് അണിനിരത്തണം. ജനങ്ങളിൽ നിന്നുയരുന്ന വിമർശനങ്ങളെ കണക്കിലെടുക്കണം. പല കാര്യങ്ങൾക്കും ജനങ്ങളെ പാർട്ടിപ്രവർത്തകർ സമീപിക്കാറുണ്ട്. നമ്മൾ പറയുന്നതെല്ലാം ജനങ്ങൾ അംഗീകരിച്ചെന്നുവരില്ല. അത്തരം കാര്യങ്ങളിൽ നിർബന്ധം പിടിക്കരുത്. അവരെയും വിശ്വാസത്തിലെടുക്കണം.

അക്രമപ്രവർത്തനങ്ങളിൽ ഒരുതരത്തിലും പങ്കാളികളാവരുത്. സി.പി.എമ്മിനെ അക്രമപ്പാർട്ടിയായി ചിത്രീകരിക്കാൻ എതിരാളികൾക്ക് അവസരമുണ്ടാക്കരുത്. എവിടെയെങ്കിലും അക്രമസംഭവങ്ങളുണ്ടാവുകയാണെങ്കിൽ നിരുത്സാഹപ്പെടുത്താൻ ഇടപെടണം. അനുഭാവികൾ അക്രമസംഭവത്തിൽപെട്ടാലും അത് ബാധിക്കും. സർക്കാറും കർക്കശമായി ഇടപെടണമെന്നും സംസ്ഥാനസമിതി നിർ​േദശിച്ചു.


പ്രകൃതിദുരന്തം: വിവിധ കമ്മിറ്റി റിപ്പോർട്ടുകളിലെ നടപ്പാക്കാൻ കഴിയുന്ന നിർ​േദശങ്ങൾ പരിഗണിക്കണം
തിരുവനന്തപുരം: തുടർച്ചയായ രണ്ടുവർഷം പ്രളയദുരന്തമുണ്ടായ പശ്ചാത്തലത്തിൽ ഇതിനെക്കുറിച്ച് ശാസ്ത്ര, സാങ്കേതികരംഗങ്ങളിലെ വിദഗ്ധരെക്കൊണ്ട് പഠനം നടത്തണമെന്ന്​ കോടിയേരി ബാലകൃഷ്​ണൻ. പശ്ചിമഘട്ട സംരക്ഷണത്തിന് നേരത്തേയുള്ള റിപ്പോർട്ടുകളിൽ നടപ്പാക്കാൻ കഴിയുന്നവ നടപ്പാക്കണം. മനുഷ്യനെ കണ്ടുള്ളവയല്ല എന്ന ന്യൂനത നേരത്തേയുണ്ടായ റിപ്പോർട്ടുകൾക്കുള്ളത്​. അതിനാൽ അവയൊന്നും അതേപടി നടപ്പാക്കാനാവില്ല.

മനുഷ്യനും കൂടി ഉൾപ്പെട്ടതാണ് പ്രകൃതി. ഏത് മലമുകളിലും പോയി താമസിക്കാമെന്ന നില ഇനി പറ്റില്ല. കെട്ടിടനിർമാണങ്ങൾക്ക് മാസ്​റ്റർപ്ലാനുണ്ടാവണം. മണൽവാരലും കരിങ്കല്ല് പൊട്ടിക്കലും പ്രധാനവിഷയമായതിനാൽ അത് പരിഹരിക്കാൻ നിർമാണരീതിയിൽ മാറ്റം വരണം. സർക്കാർ, പാർട്ടി കെട്ടിടങ്ങളും ആ രീതിയിലാവണം. ശാസ്ത്രമേഖലയിലും ഇടപെടൽ ശക്തമാക്കാൻ നിർ​േദശിച്ചു.

Tags:    
News Summary - cpim secretary Kodiyeri balakrishnan press meet -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.