പാനൂർ: പാലക്കൂലിൽ ബി.ജെ.പി-സി.പി.എം സംഘർഷത്തെ തുടർന്ന് മൂന്നുപേർക്ക് വെേട്ടറ്റു. ആർ.എസ്.എസ് മണ്ഡലം കാര്യവാഹക് എലാങ്കോട്ടെ സുജീഷ്, സി.പി.എം പ്രവർത്തകരായ കെ.പി. ശരത് (24), മുളിയാച്ചേരിൻറവിടെ നിഖിൽ (22) എന്നിവർക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാലക്കൂൽ രാമൻപീടികക്കടുത്ത് അക്രമം അരങ്ങേറിയത്. കൈക്ക് വെട്ടേറ്റ സുജീഷിന് പാനൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയതിനുശേഷം തലശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെേട്ടറ്റ സി.പി.എം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.പി.എം പാലക്കൂൽ മഠപ്പുര ബ്രാഞ്ച് സെക്രട്ടറി പി.എം. മോഹനെൻറയും താവിൽ ഭാസ്കരെൻറയും വീടുകൾ ആക്രമിച്ചു. ഭാസ്കരെൻറ വീടിെൻറ ജനൽചില്ലുകളും മുറ്റത്തുണ്ടായിരുന്ന വാട്ടർപൈപ്പുൾപ്പെടെയുള്ളവയും തകർത്തു. ആക്രമണത്തിനിടെ താവിൽ നാണി, മഹിജ, മോഹനെൻറ ഭാര്യ ശ്രീജ എന്നിവർക്കും പരിക്കേറ്റു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ്റ്റ് എലാങ്കോട് ഭാഗത്തുനിന്ന് ബോംബുകളും മാരകായുധങ്ങളുമായെത്തിയ അമ്പതോളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു.
മുഖംമൂടിയണിഞ്ഞ ഒരുസംഘം പാലക്കൂൽ രാമൻപീടികയിലെ സി.പി.എം ഏരിയ സമ്മേളനത്തിെൻറ സ്വാഗതസംഘം ഓഫിസ് അടിച്ചുതകർത്തതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. ഇവിടെ റോഡിൽ നിർത്തിയിട്ട ബൈക്കുകളും അടിച്ചുതകർത്തു. ബോംബേറുമുണ്ടായി. ഇതിനിടെയാണ് ആർ.എസ്.എസ് നേതാവിന് വെേട്ടറ്റത്. പ്രദേശത്ത് സംഘർഷസാധ്യത നിലനിൽക്കുകയാണ്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.