സി.പി.ഐ  മലർന്നുകിടന്ന് തുപ്പരുതെന്ന്  കേരള കോൺഗ്രസ്

കോ​ട്ട​യം: സി.​പി.​എം ഔ​ദാ​ര്യ​പൂ​ർ​വം അ​നു​വ​ദി​ച്ച പാ​ർ​ല​മ​​െൻറ്​ സീ​റ്റ് ല​ക്ഷ​ങ്ങ​ൾ​ക്ക് വി​റ്റ പാ​ര​മ്പ​ര്യ​മു​ള്ള​വ​ർ മ​റ്റു​ള്ള​വ​രെ ആ​ദ​ർ​ശം പ​ഠി​പ്പി​ക്കു​ന്ന​ത് മ​ല​ർ​ന്നു​കി​ട​ന്ന് തു​പ്പു​ന്ന​തു​പോ​ലെ​യാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം. കാ​സ​ർ​കോ​ടു​മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പു​ള്ള ഒ​രു പ​ഞ്ചാ​യ​ത്തു​പോ​ലും സി.​പി.​ഐ​ക്കി​ല്ല. സി.​പി.​എ​മ്മി​​​െൻറ സ​ഹാ​യ​മി​ല്ലെ​ങ്കി​ൽ സി.​പി.​ഐ വെ​റും ക​ട​ലാ​സു​തോ​ണി മാ​ത്ര​മാ​ണ്.കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ഒ​രു മു​ന്ന​ണി​യി​ലും ചേ​രാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. വി​ളി​ക്കാ​ത്ത സ​ദ്യ​ക്ക് ഉ​ണ്ണാ​ൻ സി.​പി.​ഐ വ​രേ​ണ്ട. സി.​പി.​ഐ സൗ​ജ​ന്യ​മാ​യി ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഉ​പ​ദേ​ശം കേ​ര​ള കോ​ൺ​ഗ്ര​സി​ന് ആ​വ​ശ്യ​മി​ല്ലെ​ന്നും സം​സ്​​ഥാ​ന​ക​മ്മി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.
 

Tags:    
News Summary - cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.