തിരുവനന്തപുരം: തോട്ടം ഭൂമിയുള്‍പ്പെടെ സംസ്ഥാനത്തെ ഭൂമി പ്രശ്നത്തിന്‍െറ കാതല്‍ തേടി സമഗ്ര പരിശോധനക്ക് സി.പി.ഐ നേതൃത്വം. ഉടമസ്ഥനാരെന്നുപോലും തിരിച്ചറിയാനാവാതെ വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ റവന്യൂ മന്ത്രിക്ക് സംസ്ഥാന നിര്‍വാഹക സമിതി നിര്‍ദേശം നല്‍കി. അതേസമയം, തോട്ടം ഭൂമിയുടെ പരിധി അടക്കം വിഷയങ്ങളില്‍ വിമര്‍ശനാത്മക പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ഇ. ചന്ദ്രശേഖരനോട് നിര്‍ദേശിച്ചു.
പാര്‍ട്ടിയുടെ നാല് മന്ത്രിമാരോടും തങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ നേതൃത്വം നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പിനെക്കുറിച്ച ചര്‍ച്ച വെള്ളിയാഴ്ച നടന്നു. ഒക്ടോബര്‍ വിപ്ളവത്തിന്‍െറ 100ാം വാര്‍ഷികാഘോഷം, റേഷന്‍ കടകള്‍ക്ക് മുന്നിലെ എല്‍.ഡി.എഫ് സമരം, പാര്‍ട്ടി ഫണ്ട് ശേഖരണം തുടങ്ങിയവക്കൊപ്പമാണ് വകുപ്പ് പ്രവര്‍ത്തനത്തിന്‍െറ പരിശോധന നടന്നത്. സാധാരണക്കാര്‍ക്ക് വീട് വെക്കാനുള്ള ഭൂമി കണ്ടത്തൊന്‍ സങ്കീര്‍ണത നിലനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച് ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. ഉടമസ്ഥര്‍ ആരെന്നുപോലും അറിയാത്ത ഭൂമി സംബന്ധിച്ച് ശാസ്ത്രീയവും ആഴത്തിലുമുള്ള അന്വേഷണം നടത്തണമെന്നും ഇതിന് നടപടി ആരംഭിക്കണമെന്നും നിര്‍വാഹക സമിതി നിര്‍ദേശിച്ചു.
ഭൂപരിഷ്കരണ നിയമത്തില്‍ തോട്ടം ഭൂമിക്ക് ഭൂപരിധിയില്‍ ഇളവ് നല്‍കിയതിന്‍െറ ഗുണം ഇപ്പോഴും ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നേതൃയോഗത്തില്‍ ധാരണയായി. 1970ല്‍ തോട്ടം ഭൂമിക്ക് നല്‍കിയ ആനുകൂല്യത്തിന്‍െറ ഗുണം പൊതുസമൂഹത്തിനും സംസ്ഥാനത്തിനും ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. അടുത്ത നിര്‍വാഹക സമിതി യോഗങ്ങളില്‍ അത് ചര്‍ച്ചചെയ്യും.
റേഷന്‍ കടകള്‍ക്ക് മുന്നില്‍ എല്‍.ഡി.എഫ് നടത്തിയ സമരം ഗുണകരമായെന്ന് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.