തിരുവനന്തപുരം: നിയമപരമായി തുറക്കാൻ തടസ്സമില്ലാത്ത ബാറുകൾ തുറക്കണമെന്നും കോടതിയെക്കൂടി വിശ്വസിപ്പിക്കുന്ന തരത്തിലുള്ള മദ്യനയത്തിനാണ് രൂപംനൽകേണ്ടതെന്നും സി.പി.െഎ. കള്ള്, ബിയർ, വൈൻ പോലുള്ള വീര്യം കുറഞ്ഞ പാനീയങ്ങൾ വിൽപന നടത്തുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും ലഘൂകരിക്കുന്ന നിലയിലുള്ള തീരുമാനങ്ങൾ നയത്തിലുണ്ടാകണം.
ബാറുകൾ വ്യാപകമായി തുറക്കേണ്ടെന്നും കരുതലോടെ മാത്രം ഇൗ വിഷയം കൈകാര്യം ചെയ്താൽ മതിയെന്നുമാണ് പാർട്ടി നിലപാട്. വിവിധ കോണുകളിൽനിന്ന് ബാറുകൾ തുറക്കുന്നതിൽ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ വളരെ ഗൗരവത്തോടെ ഇൗ വിഷയം കൈകാര്യം ചെയ്യണം. അല്ലാത്തപക്ഷം പ്രതിപക്ഷം ആരോപിക്കുന്നപോലെ മദ്യലോബിക്ക് സർക്കാർ കീഴടങ്ങിയെന്ന സംശയം പൊതുജനങ്ങളിലുമുണ്ടാകുമെന്ന് സി.പി.െഎ എക്സിക്യൂട്ടിവ് യോഗം വിലയിരുത്തി. നാളെച്ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ സി.പി.െഎയുടെ നിലപാട് വ്യക്തമാക്കും.
കോടതിയിൽ ചോദ്യംചെയ്യാത്ത നിലയിലുള്ള മദ്യനയമാണുണ്ടാകേണ്ടത്. എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്ന മിഷനുകൾ കൃത്യമായി ഫലം കാണുന്നില്ലെന്ന ആക്ഷേപം പല കോണുകളിൽനിന്നുമുണ്ട്. ഇത് പരിഹരിക്കണം. പലയിടങ്ങളിലും ഇവ സി.പി.എം പദ്ധതികളായി മാറുെന്നന്ന ആക്ഷേപം പ്രവർത്തകർക്കിടയിലുണ്ട്. അത് മാറ്റണമെന്നൂം യോഗം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.