‘ശ്രീ​വ​ത്സ’​വു​മാ​യി സി.​പി.​െ​എ​ക്ക്​ കു​ടി​പ്പ​ക

ഹ​രി​പ്പാ​ട്: സം​ഭാ​വ​ന ചോ​ദി​ച്ചെ​ത്തി​യ​പ്പോ​ൾ എ.​െ​എ.​വൈ.​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ നി​രാ​ശ​രാ​ക്കി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ്​ ​ശ്രീ​വ​ത്സം ​ഗ്രൂ​പ്പു​മാ​യു​ള്ള സി.​പി.​െ​എ​യു​ടെ പ​രി​ഭ​വ​ത്തി​ന്​ കാ​ര​ണ​മെ​ന്ന്​ സൂ​ച​ന. 

ശ്രീ​വ​ത്സം വ​സ്ത്ര​ശാ​ല​യും സ്വ​ർ​ണ ക്ക​ട​യും ഹ​രി​പ്പാ​ട്ട് തു​ട​ങ്ങി​യ 2013 കാ​ല​ത്ത്  എ.​വൈ.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്രാ​ദേ​ശി​ക സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഭാ​വ​ന ചോ​ദി​ച്ചെ​ത്തി​യ​പ്പോ​ൾ തു​ട​ങ്ങി​യ വൈ​ര​മാ​ണ്​ ഇ​പ്പോ​ൾ സി.​പി.​െ​എ​യു​ടെ ശ​ക്​​ത​മാ​യ എ​തി​ർ​പ്പാ​യി പ​രി​ണ​മി​ച്ചി​ട്ടു​ള്ള​ത്. അ​ന്ന്​ 50 രൂ​പ മാ​​ത്രം ന​ൽ​കി​യ​തി​ലു​ള്ള അ​മ​ർ​ഷ​വും നി​രാ​ശ​യു​മാ​യാ​ണ്​ എ.​െ​എ.​വൈ.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മ​ട​ങ്ങി​യ​ത്.  ശ്രീ​വ​ത്സം ക​ട​യു​ടെ എ​തി​ർ​വ​ശ​ത്താ​ണ് സി.​പി.​ഐ​യു​ടെ ഒാ​ഫി​സ്. ഇ​തി​ന് പി​റ​കി​ലു​ള്ള പു​തി​യ ഷോ​റൂ​മി​​​െൻറ സ്ഥ​ല​ത്തേ​ക്ക്  ശ്രീ​വ​ത്സ​ത്തി​​​െൻറ വാ​ഹ​നം വ​രു​ന്ന​തും  പോ​കു​ന്ന​തും ത​ട​സ്സ​പ്പെ​ടു​ന്ന രീ​തി​യി​ൽ അ​ന്ന്​ പാ​ർ​ട്ടി ഒാ​ഫി​സി​ന് മു​ന്നി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ടൂ ​വീ​ല​ർ വെ​ച്ച്​ രോ​ഷം തീ​ർ​ത്തി​രു​ന്നു. പ്ര​ശ്​​നം രൂ​ക്ഷ​മാ​യ​തോ​ടെ ശ്രീ​വ​ത്സം അ​ധി​കൃ​ത​ർ സ​ഹാ​യ​ത്തി​നാ​യി സ​മീ​പി​ച്ച​ത്​ പ്ര​ാ​ദേ​ശി​ക സി.​പി.​എം നേ​താ​വി​നെ​യാ​യി​രു​ന്നു. 

ഇ​ദ്ദേ​ഹം ശ്രീ​വ​ത്സം ഗ്രൂ​പ്പി​​​െൻറ ആ​ശ്രി​ത വ​ൽ​സ​ല​നാ​യി മാ​റാ​ൻ അ​ധി​ക​നാ​ൾ വേ​ണ്ടി വ​ന്നി​ല്ല. അ​ന്ന്​ ഇൗ ​നേ​താ​വ്​ നേ​രി​െ​ട്ട​ത്തി​യാ​ണ്​ വ​ണ്ടി​ക​ൾ  മാ​റ്റി​െ​വ​ച്ച്​ സ​ഹാ​യി​ച്ച​ത്. കൂ​റ്​ തെ​ളി​യി​ക്കാ​നാ​യി  സി.​പി.​െ​എ ഒാ​ഫി​സി​ൽ ക​യ​റി എ.​ഐ.​എ​ഫ്.​ഐ  പ്ര​വ​ർ​ത്ത​ക​രെ  മ​ർ​ദി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. സം​ഭ​വ​ത്തി​​​െൻറ തു​ട​ർ​ച്ച​യെ​ന്നോ​ണം എ.​ഐ.​വൈ​എ​ഫ്. പ്ര​വ​ർ​ത്ത​ക​ർ ശ്രീ​വ​ത്സം ബ​ല​മാ​യി അ​ട​പ്പി​ച്ച്​ മ​റു​പ​ടി കൊ​ടു​ത്തു. സി.​പി.​എം പ്രാ​ദേ​ശി​ക​ നേ​താ​വി​നെ​തി​െ​ര​യും  ശ്രീ​വ​ത്സം ഉ​ട​മ​ക്കെ​തി​രാ​യും അ​ന്ന്​ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. 

സി.​പി.​എം നേ​താ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പി​ന്നീ​ട് ശ്രീ​വ​ത്സ​ത്തി​​​െൻറ  എ​ല്ലാ ഭൂ​മി ഇ​ട​പാ​ടി​ലും നേ​താ​വ് ക​ണ്ണി​യാ​യി. ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച സി.​പി.​എം​ നേ​താ​വ്​ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സി.​പി.​ഐ ഒാ​ഫി​സ് നി​ൽ​ക്കു​ന്ന സ്ഥ​ലം വാ​ങ്ങാ​നും ശ്രീ​വ​ത്സം ഗ്രൂ​പ്പി​ന്​ ല​ക്ഷ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​യി പ​തി​നെ​ട്ട്​ അ​ട​വും പ​യ​റ്റി​യെ​ങ്കി​ലും ന​ട​ന്നി​ല്ല. സ്​​ഥ​ലം ഉ​ട​മ​ക്ക്​ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി​യി​ല്ലാ​തെ പോ​വു​ക​യാ​യി​രു​ന്നു.

Tags:    
News Summary - cpi enimity with sreevalsam group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.