തിരുവനന്തപുരം: കലക്ടർമാർക്കുള്ള മജിസ്റ്റീരിയൽ അധികാരം നിലനിർത്തിക്കൊണ്ട് തി രുവനന്തപുരത്തും കൊച്ചിയിലും മജിസ്റ്റീരിയൽ അധികാരങ്ങളോടെ പൊലീസ് കമീഷണറേ റ്റുകൾ സ്ഥാപിക്കുന്നതില്‍ എതിര്‍പ്പുമായി സി.പി.ഐ. മുന്നണിയിലും സര്‍ക്കാറിലും ചര്‍ച്ച ചെയ്യാതെ പൊലീസിന ് മജിസ്റ്റീരിയല്‍ അധികാരം നല്‍കി ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് നിലവിലെ സിവില്‍ അധികാരത്തിന്‍മേലുള്ള കടന്ന് കയറ്റമാകുമെന്നും ഏകപക്ഷീയമായി ഉത്തരവിറക്കരുതെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്യുമെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരത്തും, കൊച്ചിയിലും പൊലീസ് കമ്മീഷണറേറ്റ് രൂപീകരിച്ച് ഈ മാസം ആറിനാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരത്ത് ഐ.ജി ദിനേന്ദ്ര കശ്യപിനേയും, കൊച്ചിയില്‍ വിജയ് സാഖറെയുമാണ് നിയമിച്ചത്. നിലവില്‍ കളക്ടര്‍മാര്‍ക്കുള്ള മജിസ്റ്റീരിയില്‍ അധികാരം പൊലീസിന് നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് എതിര്‍പ്പുമായി സി.പി.ഐ രംഗത്ത് വന്നത്. മുന്നണിയിലെ പ്രധാന ഘടകകക്ഷിയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചര്‍ച്ച കൂടാതെ ഇനി ഉത്തരവിറക്കാന്‍ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.