'കോവിഡ് വാക്സിൻ കേന്ദ്രം സൗജന്യമാക്കണം'; കേരളാ നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: കോവിഡ് വാക്സിൻ കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ നിയമസഭയിൽ പ്രമേയം. ആരോഗ്യ മന്ത്രി വീണ ജോർജ് അവതരിപ്പിച്ച പ്രമേ‍യം സഭ ഐകകണ്ഠ്യേന പാസാക്കി.

വാക്സിൻ വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളോട് മത്സരിക്കാൻ ആവശ്യപ്പെട്ടത് പ്രതിഷേധാർഹമാണ്. വാക്സിൻ സൗജന്യമായും സമയബന്ധിതമായും ലഭ്യമാക്കണം. വാക്സിൻ കമ്പനികൾ ചൂഷണത്തിന് ശ്രമിക്കുന്നുവെന്നും പ്രമേ‍യത്തിൽ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ സംവിധാനങ്ങളെ കമ്പോളത്തിൽ മത്സരിക്കാൻ പ്രേരിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും പ്രമേയം വ്യക്തമാക്കുന്നു. 

Tags:    
News Summary - Covid Vaccine should be made free’; The Kerala Legislative Assembly passed the resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.