തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഏഴ് പേർ രോഗമുക്തി നേടി. കോട്ടയത്ത് ആറ് പേരും പത്തനംതിട്ടയിൽ ഒരാളുമാണ് രോഗമുക്തി നേടിയത്. 208 പേരാണ് ആശുപത്രിയിൽ ചികിൽസയിലുള്ളത്. 58 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് എട്ട് ജില്ലകൾ കോവിഡ് മുക്തമായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാളെ രണ്ട് വിമാനങ്ങളിൽ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയ മലയാളികൾ കേരളത്തിലെത്തും. ഇതുമായി ബന്ധപ്പെട്ട നിർദേശം കേന്ദ്രം നൽകിയിട്ടുണ്ട്. 6,082 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ഡൽഹിയിൽ നിന്ന് ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കേന്ദ്രസർക്കാറിനോട് ഡൽഹി സർക്കാറും ആവശ്യപ്പെട്ടു. ജാമിയ മിലിയ സർവകലാശാല ഉൾപ്പടെയുള്ള യൂനിവേഴ്സിറ്റികൾ വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വരുന്ന ഗർഭിണികൾക്ക് സർക്കാറിെൻറ ക്വറൻറീൻ നിർബന്ധമില്ല. അവർ വീടുകളിൽ നീരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തർജില്ലാ യാത്രകൾക്ക് ഓൺലൈൻ പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനിലൂടെ അപേക്ഷിച്ചാൽ പാസിെൻറ ലിങ്ക് മൊബൈൽ ഫോണിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.