കാസർകോട് കോവിഡ് ബാധിതരിൽ പത്താം ക്ലാസ് വിദ്യാർഥിയും; സഹപാഠികൾ നിരീക്ഷണത്തിൽ

കാസർകോട്: ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ പത്താം ക്ലാസ് വിദ്യാർഥിയും. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ വിദ്യാർഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വിദ്യാർഥിയുടെ ക്ലാസിലെ കുട്ടികളോടും ഒപ്പം പരീക്ഷയെഴുതിയ കുട്ടികളോടും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുകയാണ്.

കുട്ടിയുടെ പിതാവ് അടുത്തിടെയാണ് ദുബൈയിൽനിന്ന് എത്തിയത്. പിതാവിന് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം 34 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികൾ 81 ആയി.

അതിനിടെ, രോഗബാധിതരുടെ വിശദവിവരങ്ങൾ അടങ്ങിയ പട്ടിക പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിട്ടുണ്ട്.

Tags:    
News Summary - covid update kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.