പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ പ്രവാസി കുടുംബത്തിനും ബന്ധുക്കൾക്കും കോവിഡ് 1 9 സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ 3000 പേരെയെങ്കിലും നിരീക്ഷണത്തിൽ വെ ക്കേണ്ടി വരുമെന്ന് പ്രാഥമിക വിലയിരുത്തൽ. 29ന് രാവിലെ 8.20ന് നെടുമ്പാശ്ശേരിയിൽ വിമാ നമിറങ്ങിയ കുടുംബത്തെ ഈമാസം ആറിനാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഈ കാലയളവിൽ പല സ്ഥലങ്ങളും ഇവർ സന്ദർശിച്ചു. കഴിയുന്നത്ര ബന്ധുവീടുകളിലും എത്തി. പുനലൂർ, കോന്നി, തട്ട എന്നിവിടങ്ങളിലൊക്കെ ഇവർ പോയതായാണ് വിവരം. റാന്നിയിലെ ഇടവക പള്ളിയിൽ കുർബാനയിലും പെങ്കടുത്തു. ചില വിവാഹച്ചടങ്ങുകൾക്കും പോയി.
യാത്രകൾക്കിടയിൽ പല ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചിട്ടുണ്ട്. സിനിമ തിയറ്ററുകളിലും പോയിരുന്നു. ഇതിനിടെ ഒരാൾ പത്തനംതിട്ട എസ്.പി. ഓഫിസിലെ പാസ്പോർട്ട് സെല്ലിലും എത്തി. മടക്ക യാത്രക്കുള്ള ക്ലിയറൻസിന് വേണ്ടിയായിരുന്നു ഇത്.
പനി ലക്ഷണം കണ്ടപ്പോൾ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലും പോയി. കോൺടാക്റ്റ് ട്രേസിങിന് എട്ട് സംഘങ്ങളെയാണ് ആരോഗ്യ വകുപ്പ് നിയോഗിച്ചിരിക്കുന്നത്. ത്രിതല സംവിധാനത്തിലൂടെയാകും ഇവരെ നിരീക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.