ഒമിക്രോൺ: 11 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന

തിരുവനന്തപുരം: കൊറോണ​ വൈറസി​െൻറ മാരക വകഭേദം ഒമിക്രോൺ വിദേശ രാജ്യങ്ങളിൽ വ്യാപകമായതോടെ 11 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. ബൊട്സ്വാന, സൗത്ത് ആഫ്രിക്ക, ഹോ​​ങ്കോങ്​, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലൻഡ്​​, സിംബാബ്​വെ, സിംഗപ്പൂർ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ട് യാത്രാ ചരിത്രം ഉള്ളവർക്കുമാണ് പരിശോധന കർശനമാക്കിയത്.

ഇവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി സമ്പർക്കം വന്നവരിലും നിരീക്ഷണമുണ്ടാകും. ആദ്യഘട്ടം ഇവരിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തും. തുടർന്ന് ഇവർക്ക് ഏഴുദിവസത്തെ ക്വാറൻറീൻ നിർദേശിക്കും. എട്ടാംദിവസം വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തും.

വീണ്ടും പോസിറ്റീവായാൽ ഏഴുദിവസം കൂടി ക്വാറൻറീൻ തുടരേണ്ടി വരും. അതിനുവേണ്ടിയുള്ള ആരോഗ്യ പ്രവർത്തകരെയും സജ്ജമാക്കിയിട്ടുണ്ട്​.

ആർ.ടി.പി.സി.ആർ പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ഇന്ത്യൻ സാർസ് കോവിഡ് -2 ജീനോമിക് കൺസോർഷ്യത്തിന്​ കീഴിലെ ജീനോം സീക്വൻസിങ്​ ലബോറട്ടറികളിൽ വിദഗ്ധ പരിശോധനക്കായി അയക്കും.

Tags:    
News Summary - covid checking in airports for people coming from 11 countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.