ചാത്തന്നൂർ (കൊല്ലം): കല്ലുവാതുക്കലിൽ വീണ്ടും കോവിഡ് പോസിറ്റീവ്. ജനപ്രതിനിധി കൂടിയായ ആശാ പ്രവർത്തകക്കാണ് രോഗം. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലെ നിരീക്ഷണ വാർഡിലേക്ക് മാറ്റി. സമൂഹത്തില്‍ മുന്‍നിര കോവിഡ് പോരാളികളിലും പ്രിവിലേജ്ഡ് ഗ്രൂപ്പുകളിലും വ്യാപനം ഉണ്ടോ എന്നറിയാനുള്ള സെൻറിനെൻറല് സര്‍വെയ്‌ലന്‍സ് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
ഇവർക്ക് രോഗം ബാധിച്ചതിെൻറ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇവർ ജോലി ചെയ്യുന്ന പാരിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രവും ഇത്തിക്കര േബ്ലാക്ക് പഞ്ചായത്ത് ഓഫിസും അടച്ചു. ഇവർ േബ്ലാക്ക് പഞ്ചായത്ത് ഓഫിസിലുണ്ടായിരുന്ന സമയം ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലും അവിടെയുണ്ടായിരുന്നു. ഇതോടെ എം.എൽ.എയടക്കമുള്ള ജനപ്രതിനിധികളെ നിരീക്ഷണത്തിലേക്ക് മാറ്റി.
കല്ലുവാതുക്കൽ പഞ്ചായത്തിലെ മേവനക്കോണം വാർഡിലെ ആശാപ്രവർത്തകയാണ് ഇവർ. ഇതോടെയാണ് പാരിപ്പള്ളി പ്രൈമറി ഹെൽത്ത് സെൻറർ താൽക്കാലികമായി അടച്ചത്. ഹെൽത്ത് സെൻററിലെ ഡോക്ടർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലേക്ക് പോയി. തിങ്കളാഴ്ച അണുനശീകരണം നടത്തിയശേഷം ചൊവ്വാഴ്ച മുതൽ താൽക്കാലിക ജീവനക്കാരെ നിയമിക്കും. ആരോഗ്യപ്രവർത്തകരും ബന്ധുക്കളും അടക്കം 29 പേരുടെ സാമ്പിൾ പരിശോധനക്കയച്ചു.
ബ്ലോക്ക് അംഗത്തിെൻറ പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളവരുടെ പട്ടിക തയാറാക്കി വരികയാണ്. ആരോഗ്യപ്രവർത്തക എന്നതിലുപരി ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടി ആയതിനാൽ സമ്പർക്കപട്ടിക തയാറാക്കുന്നത് ദുഷ്കരമാകും. നിലവിൽ 130 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 40 പേർ പ്രാഥമികമായി സമ്പർക്കം പുലർത്തിയവരാണ്. എന്നാൽ, പുതിക്കിയ സമ്പർക്ക പട്ടികയിൽ 500ഓളം പേർ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഒരാഴ്ച മുമ്പ് ചാത്തന്നൂർ പ്രൈമറി ഹെൽത്ത് സെൻററിൽ ജോലി ചെയ്യുന്ന കല്ലുവാതുക്കൽ സ്വദേശിനിയായ ആരോഗ്യപ്രവർത്തകക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പൊലീസും ആരോഗ്യപ്രവർത്തകരും കൂടുതൽ കർശനമായ നിർദേശങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഒരു ആരോഗ്യപ്രവർത്തകക്ക് രോഗം ഭേദമായി ജനജീവിതം സാധാരണഗതിയിലേക്ക് പോകുന്നതിന് പിന്നാലെ വീണ്ടും ജനങ്ങളുമായി സമ്പർക്കം പുലർത്തുന്ന ഒരു ആരോഗ്യപ്രവർത്തകക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ജനങ്ങൾ.
ആരോഗ്യ പ്രവർത്തകയുടെ റൂട്ട് മാപ്പ്:
മേയ് ഒന്നുമുതൽ ഏഴുവരെ: ജോലിയുടെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രം സന്ദർശിച്ചു. കല്ലുവാതുക്കൽ മേമനക്കോണം സാമൂഹിക അടുക്കളയിലും പങ്കെടുത്തു.
മേയ് എട്ട്, ഒമ്പത്: കല്ലുവാതുക്കൽ ഒന്നു മുതൽ നൂറ് വരെ നമ്പർ വീടുകളിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. എട്ടു മുതൽ പത്തു വരെ 25 എൻ.സി.ഡി രോഗികളെയും കിടപ്പു രോഗികളെയും സന്ദർശിച്ചു. മേമനക്കോണം പ്രദേശത്ത് അവശ്യവസ്തുക്കൾ വിതരണം ചെയ്തു.
മേയ് 11: ഓവർസിയർക്കൊപ്പം ഫീൽഡ് വർക്കിൽ പങ്കെടുത്തു. ഇത്തിക്കര ബ്ലോക്കിലെ ഡ്രൈവർക്കൊപ്പം വാഹനത്തിൽ സഞ്ചരിച്ചു. ഇത്തിക്കര ബ്ലോക്ക് പ്രസിഡൻറും മറ്റു ജനപ്രതിനിധികൾക്കും ഒപ്പം യോഗത്തിൽ പങ്കെടുത്തു.
മേയ് 14: രാവിലെ 11.30ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സെൻറിനൽ സർവയലൻസിെൻറ ഭാഗമായി കോവിഡ് പരിശോധന നടത്തി.
മേയ് 15: ഇളംകുളം സർവിസ് സഹകരണ ബാങ്ക്, റീജ്യനൽ സർവിസ് സഹകരണ ബാങ്ക്, കല്ലുവാതുക്കൽ ആമി ബേക്കറി, ബേക്കറിക്ക് സമീപത്തെ ജനസേവകേന്ദ്രം എന്നിവിടങ്ങൾ സന്ദർശിച്ചു. ചാത്തന്നൂർ വിവാഹ ബ്രോക്കറുമായി പ്രതിശ്രുതവരെൻറ കുടുംബം സന്ദർശിച്ചു.
മേയ് 16: ചിറക്കരയിൽ താമസിക്കുന്ന പിതാവിനെയും അയൽവാസികളും സന്ദർശിച്ചു. ഉച്ചയോടെ രോഗബാധ സ്ഥിരീകരിച്ച് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.