തിരുവനന്തപുരം: അസാധാരണ സാഹചര്യമുണ്ടായാൽ തെരഞ്ഞെടുപ്പ് വേണ്ടെന്നുവെക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫി സർ ടിക്കാറാം മീണ. അസാധാരണ സാഹചര്യമാണ് നിലവിൽ കേരളത്തിൽ. ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ ഏകപക്ഷീയമായി തീരുമ ാനം ഉണ്ടാകിെല്ലന്നും സർക്കാറിെൻറയും രാഷ്്ട്രീയകക്ഷികളുടെയും അഭിപ്രായം കൂടി ആരാഞ്ഞശേഷമാകും തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് അനൗദ്യോഗികമായി ലഭിച്ച സൂചന. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏപ്രിലിൽ നടക്കില്ല. സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകും. സംസ്ഥാന സർക്കാറുമായി കൂടിയാലോചിച്ചശേഷമേ തീരുമാനം എടുക്കൂ. നിയമപ്രകാരം ജൂൺ 19നകം കുട്ടനാട് തെരഞ്ഞെടുപ്പ് നടക്കണം.
ഏത് നിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സജ്ജവുമായിരുന്നു. എന്നാൽ അസാധാരണ സ്ഥിതിവിശേഷമാണ് കോവിഡിെൻറ സാഹചര്യത്തിൽ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തെരഞ്ഞെടുപ്പിെൻറ സാധ്യത സംബന്ധിച്ച് ചീഫ് സെക്രട്ടറിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ഉടൻ ആശയവിനിയമം നടത്തുമെന്നാണ് സൂചന.
കോവിഡ് ഉടൻ നിയന്ത്രണവിധേയമായാൽ തെരഞ്ഞെടുപ്പ് നടക്കും. ജൂൺ 19ന് ശേഷമേ സാഹചര്യമുള്ളൂവെന്ന് വന്നാൽ തെരഞ്ഞെടുപ്പിന് സാധ്യത കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.