Posted On
date_range Updated On
date_range കോവിഡ് 19: സാലറി ചലഞ്ചുമായി സർക്കാർ
തിരുവന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാതലത്തിൽ സംസ്ഥാനസർക്കാർ വീണ്ടും സാലറി ചലഞ്ച് അവതരിപ്പിക്കുന ്നു. സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം നൽകണമെന്നാണ് ആവശ്യം. യൂണിയൻ പ്രതിനിധികളോട് ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ചെയ്തു. വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ പ്രളയസമയത്താണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് പ്രഖ്യാപിച്ചത്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നായിരുന്നു ആവശ്യം. മികച്ച പ്രതികരണമാണ് അന്ന് സാലറി ചലഞ്ചിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.