ദോഹ: കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് 25,000 രൂപ ധനസഹായം ലഭിക്കും. നോർക്ക റൂട്ട്സിെൻറ പ്രവാസി തണൽ പദ്ധതി നിലവിൽ വന്നതോടെയാണിത്. കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ െവച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്കാണ് പുതിയപദ്ധതി വഴി സാമ്പത്തിക സഹായം നൽകുക.
25,000 രൂപ ഒറ്റത്തവണ സഹായധനമാണ് അനുവദിക്കുക. പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. ജൂൺ 23 മുതൽ www.norkaroots.org എന്ന വെബ്സൈറ്റിലൂടെ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കുമെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു. സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ New registration ഓപ്ഷനിൽ കയറിയാണ് അപേക്ഷ നൽകേണ്ടത്. വിശദ വിവരം Norkaroots.org യിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.