ജനതാ കർഫ്യൂ തലേന്ന് കോവിഡ് ജാഗ്രത മറന്ന് ജനം റോഡിൽ

കോഴിക്കോട്: കോവിഡ് ജാഗ്രതാ നിർദേശങ്ങൾ മറന്ന്​ ജനം സാധനങ്ങൾ വാങ്ങിക്കൂട്ടാനിറങ്ങിയത് ആശങ്ക പരത്തി. ഞായറാഴ്ചത്തെ ജനത കർഫ്യൂവിന് മുന്നോടിയായാണ് ശനിയാഴ്ച വൈകുന്നേരത്തോടെ നഗരത്തിലും നാട്ടിൻപുറങ്ങളിലും ജനങ്ങൾ വിവവേകരഹിതമായി അങ്ങാടികളിൽ തടിച്ചുകൂടിയത്.

കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരമേഖലയിൽ നിന്ന് വിട്ടുനിന്നവർ വിഷയത്തിൻെറ ഗൗരവം മറന്ന് പെരുമാറിയ കാഴ്ചയായിരുന്നു ശനിയാഴ്ച കണ്ടത്. സർക്കാറും നേതാക്കളും ജാഗ്രതാനിർദേശങ്ങൾ ആവർത്തിച്ചിട്ടും ജനം റോഡിലിറങ്ങിയ കാഴ്ച. ഭക്ഷ്യക്ഷാമമുണ്ടാവുമെന്ന് കരുതി വലിയങ്ങാടിയിൽ അസാധാരണ തിരക്കായിരുന്നു ശനിയാഴ്ച.

പാളയം പച്ചക്കറി മാർക്കറ്റിലും അസാധാരണ തിരക്ക് അനുഭവപ്പെട്ടു. നഗരത്തിൽ ഇതി​​െൻറ ഭാഗമായി ഗതാഗതതടസ്സവും ഉണ്ടായി. ഹർത്താൽ തലേന്ന് ഉണ്ടാവാറുള്ള ആവേശമാണ് കച്ചവടകേന്ദ്രങ്ങളിൽ ശനിയാഴ്ച സന്ധ്യക്ക് അനുഭവപ്പെട്ടത്.

മത്സ്യ, മാംസ മാർക്കറ്റുകളിൽ വിദേശമദ്യവിൽപനശാലകൾക്ക് മുന്നിലും അസാധാരണ തിരക്ക് ഉണ്ടായി. ഇത്രയേറെ ബോധവത്കരണമുണ്ടായിട്ടും ജനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ പ്രകടമാവുന്നതായിരുന്നു പലയിടത്തെയും കാഴ്ചകൾ.

Tags:    
News Summary - covid 19: people on road just previous day of curfew -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.