കോവിഡ്​ 19: പറശ്ശിനികടവ്​ മുത്തപ്പൻ കാവിൽ ഇനി പയംകുറ്റി മാത്രം

പറശ്ശിനികടവ്​: കോവിഡ്​ 19 പടരുന്ന സാഹചര്യത്തിൽ സർക്കാറി​​െൻറ ജാഗ്രതാ നിർദേശ പ്രകാരം പറശ്ശിനി കടവ്​ മുത്തപ്പൻ കാവിൽ അനുഷ്​ഠാനങ്ങൾ പയംകുറ്റി മാത്രമാക്കി ചുരുക്കി.

ബുധനാഴ്​ച​ മുതൽ എല്ലാ നിത്യപൂജകളും കുട്ടികൾക്ക്​ നൽകി വരുന്ന ചോറൂൺ, നിർമാല്യ വിതരണം, പ്രസാദ ഊട്ട്​, താമസ സൗകര്യം ഉൾപ്പെടെ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകും വരെ താൽകാലികമായി നിർത്തിവെച്ചു. വെള്ളാട്ടവും പ്രസാദ ഉൗട്ടും ബുധനാഴ്​ച ഉച്ചക്ക്​ കൂടി മാത്രമേ ഉണ്ടാകൂ.

ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങൾ കൂട്ടം കൂടുന്നതും പരസ്​പര സമ്പർക്കവും പരമാവധി ഒഴ​ിവാക്കണമെന്ന സർക്കാറി​​െൻറ നിർദേശം കണക്കിലെടുത്ത്​ ഭക്തജനങ്ങൾ സഹകരിക്കണമെന്ന്​ ക്ഷേത്രം അധികൃതർ അറിയിച്ചു.

Tags:    
News Summary - covid 19: parassini kadav muthappan kavu -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.