മലപ്പുറം: അതിഥി തൊഴിലാളികൾക്ക് വീടുകളിലേക്ക് പോകാൻ നാളെ രാത്രി ട്രെയിൻ ഏർപ്പെടുത്തിയെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് മലപ്പുറം ജില്ല കളക്ടർ ജാഫർ മാലിക്. ഇത്തരം വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾ ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വ്യക്തികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ല കളക്ടർ അറിയിച്ചു.
കോട്ടയം ജില്ലയിലെ പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പ്രതിഷേധവുമായി ഇറങ്ങിയ സംഭവത്തിൽ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ പായിപ്പാട്ട് സംഭവത്തിന് പിന്നിലുണ്ട് എന്ന സൂചനയുണ്ട്. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തൊഴിലാളികൾ തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.