Posted On
date_range Updated On
date_range കോവിഡ് -19: മദ്‌റസകള്‍ക്ക് അവധി
ചേളാരി: കേരളത്തില്‍ കോവിഡ് -19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കണമെന്ന നിര്‍ദ്ദേശപ്രകാരം സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്ഡിെൻറ കേരളത്തിലെ അംഗീകൃത മദ്‌റസകള്‍, അര്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂളുകള്‍, അസ്മി സ്‌കൂളുകള്‍ എന്നിവക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി ആയിരിക്കും.
ഏപ്രില്‍ 4,5,6 തീയതികളില്‍ നിശ്ചയിച്ച പൊതുപരീക്ഷകളും, തുടര്‍ന്ന് നടക്കുന്ന വാര്‍ഷിക പരീക്ഷകളും നിശ്ചിത ദിവസങ്ങളില്‍ നടക്കുന്നതാണ്. അവധി മൂലം പഠനം മുടങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വീടുകളില്‍ വെച്ചുള്ള പഠനം ഉറപ്പുവരുത്തണമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.