സംസ്ഥാനത്ത്​ അഞ്ച്​ പേർക്ക് കൂടി​ കോവിഡ്​-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്​ അഞ്ച്​ പേർക്ക്​ കൂടി കോവിഡ്​-19 രോഗബാധ സ്ഥിരീകരിച്ചു. പത്തനംതിട്ടയിലാണ്​ വീണ്ട ും കോവിഡ്​-19 റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​​. ഇതിൽ മൂന്ന്​ പേർ ഇറ്റലിയിൽ നിന്ന്​ എത്തിയവരാണ്​. ഇവരുടെ ​ബന ്ധുക്കളാണ്​ രോഗം സ്ഥിരീകരിച്ച മറ്റ്​ രണ്ട്​ പേർ. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ്​​ കേരളത്തിൽ വീണ്ടും കോവിഡ്​-19 സ്ഥിരീകരിച്ച വിവരം അറിയിച്ചത്​. അഞ്ച്​ പേരും ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇറ്റലിയിൽ നിന്നെത്തിയ മൂന്ന്​ പേരും ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നില്ല. ഇവരുടെ ബന്ധുക്കൾ പനിബാധിച്ച്​ ചികിൽസ തേടിയാണ്​ ഇക്കാര്യം അറിഞ്ഞത്​. ചികിൽസക്ക്​ സഹകരിക്കാനും തയാറായില്ല. പ്രതിരോധ നടപടികൾക്ക്​ സർക്കാർ തുടക്കം കുറിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്​തമാക്കി. കോവിഡ്​-19 ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർ അക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കണം. യാത്രസംബന്ധിച്ച വിവരങ്ങൾ മറച്ചുവെക്കുന്നത്​ കുറ്റമായി കണക്കാക്കുമെന്നും അവർ പറഞ്ഞു.

ഖത്തർ എയർവേയ്​സ്​ വിമാനങ്ങളിലാണ്​ ഇവർ കൊച്ചിയിലെത്തിയത്​. ഖത്തർ എയർവേയ്​സി​​​​​െൻറ ക്യു.ആർ 126 (വെനീസ്​-ദോഹ), ക്യു.ആർ 514 (ദോഹ-കൊച്ചി) വിമാനങ്ങളിലാണ്​ ഇവർ കേരളത്തിൽ എത്തിയത്​. ഫെബ്രുവരി 28നാണ്​ ഇവർ വെനീസിൽ നിന്ന്​ ദോഹയിലെത്തിയത്​. പിന്നീട്​ ദോഹയിൽ നിന്ന്​ കൊച്ചിയിലേക്കും യാത്ര ചെയ്​തു.

Tags:    
News Summary - Covid-19 in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.