എറണാകുളത്തുനിന്ന്​ അയച്ച 67 പരി​ശോധന ഫലങ്ങളും നെഗറ്റീവ്​

കൊച്ചി: എറണാകുളത്തുനിന്ന്​ അയച്ച സാമ്പിളുകളിൽ 67 പരിശോധന ഫലങ്ങൾ എല്ലാം നെഗറ്റീവാണെന്ന്​ ജില്ല കലക്​ടർ. ആലപ് പുഴ എൻ.ഐ.വിയിലാണ്​ ഇവ പരിശോധിച്ചത്​. കൂടാതെ തിങ്കളാഴ്​ച കൊച്ചി തുറമുഖത്ത്​ എത്തിയ അഞ്ച്​ കപ്പലുകളിലെ 129 ​ജീവനക്കാരെ പരിശോധിച്ചതിൽ ആർക്കുംതന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന്​ കലക്​ടർ അറിയിച്ചു.

എറണാകുളം ജില്ലയിൽ 16 ​പേരാണ്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​. ഇതിൽ ഏഴു പേർ യു​.കെയിൽനിന്നുള്ള യാത്രാസംഘത്തിൽ ഉൾപ്പെട്ടവരാണ്​. കൂടാതെ എറണാകുളം ജില്ലയിലെ മൂന്നുപേരും കണ്ണൂരിലെ അഞ്ചുപേരും മലപ്പുറത്തെ ഒരാളും എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടെന്ന്​ കലക്​ടർ അറിയിച്ചു.

Tags:    
News Summary - Covid 19 Ernakulam 67 Samples are Negative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.