കോവിഡ്​ 19: നിരീക്ഷണത്തിലിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു

കണ്ണൂർ: കോവിഡ്​ സംശയിച്ച് നിരീക്ഷണത്തിലാക്കിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. കണ്ണാടിപ്പറമ്പ് ചേലേരിയിലെ അബ് ദുൾ ഖാദർ (65) ആണ് മരിച്ചത്.

മാർച്ച് 21 ന് ഷാർജയിൽ നിന്നെത്തിയ അബ്ദുൾ ഖാദർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാൾക്കോ ഇയാളുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കോ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. കുഴഞ്ഞ് വീണ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി

Tags:    
News Summary - Covid 19 death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.