സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: എറണാകുളത്ത് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന എറണാകുളം ടി.ഡി റോഡിലെ വ്യാപാരി തോപ്പുംപടി ബി.എസ്.എൻ.എൽ മാർക്കറ്റിനു സമീപം ഇ.എം.എസ് സ്മൃതിലയം റോഡിൽ താമസിക്കുന്ന യൂസഫ് സൈഫുദ്ദീനാണ്​ ( 66) മരിച്ചത്. കോവിഡിനൊപ്പം ന്യൂമോണിയ ഉൾ​െപ്പടെയുള്ള അസുഖങ്ങളുണ്ടായിരുന്നു. 

ജൂൺ 28ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ജൂലൈ ഒന്നിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ദീർഘനാളായി പ്രമേഹത്തിനു ചികിത്സയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ തീവ്രപരിചരണ വിഭാഗത്തിൽ വ​െൻറിലേറ്ററി​​െൻറ സഹായത്തിലായിരുന്നു.

ഞായറാഴ്ച പകൽ ശ്വാസകോശത്തിൽ ന്യൂമോണിയ വ്യാപിക്കുകയും വൃക്കകളുടെ പ്രവർത്തനത്തെ ഉൾ​െപ്പടെ ബാധിക്കുകയും ചെയ്തു. ഞായറാഴ്​ച രാത്രി ഒമ്പതരയോടെയാണ് മരിച്ചത്. 

ഇദ്ദേഹത്തി​​െൻറ ഭാര്യ, മകൻ, മരുമകൾ, സ്ഥാപനത്തിലെ അന്തർ സംസ്ഥാനക്കാർ ഉൾ​െപ്പടെ നാലു ജീവനക്കാർ എന്നിവർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. നേര​േത്ത മാർക്കറ്റിലെ ഇലക്ട്രിക്കൽസ് സ്ഥാപനത്തിലെ ഡ്രൈവറായ തൃശൂർ സ്വദേശിക്ക് കോവിഡ് കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിനടുത്ത് മരിച്ച യൂസഫി​​െൻറ ഗോഡൗണുണ്ടായിരുന്നു. ഇതുവഴിയാണ് രോഗം പകർന്നതെന്നാണ് കണ്ടെത്തിയത്. 

സംസ്ഥാനത്ത് 27ാമത്തെയും ജില്ലയിലെ രണ്ടാമത്തെയും കോവിഡ് മരണമാണിത്. മാർച്ച് 28ന് മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി യാക്കൂബ് ഹുസൈൻ സേട്ടാണ് സംസ്ഥാനത്ത്​ ആദ്യമായി കോവിഡ് ബാധിച്ച് മരിച്ചത്. 

ഭാര്യ: അര്‍വ യൂസഫ്. മക്കൾ: മുര്‍ത്താസ യൂസഫ്, മറിയ. മരുമക്കൾ: ഹുസേഫ, സൈനബ. ഖബറടക്കം തോപ്പുംപടി ബോറ മുസ്​ലിം ജമാഅത്ത്​ ഖബർസ്ഥാനിൽ.

Tags:    
News Summary - Covid 19 Death again in Kerala-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.