തിരുവനന്തപുരം: പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ധനവകുപ്പ് ഉടൻ ഉത്തരവിറക്കും. ഒരു മാസത്തെ പെൻഷനും അതിനു മുകളിലുള്ള തുകയും സംഭാവന ചെയ്യാൻ സന്നദ്ധത അറിയിച്ച് നിരവധി പെൻഷൻകാർ സന്ദേശം അയച്ചതായും സംഭാവന കുറവു ചെയ്തെടുക്കുന്നതിനുള്ള ക്രമീകരണം ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ സർക്കാറിന് കത്ത് നൽകിയതായും മന്ത്രി ഡോ. തോമസ് െഎസക്ക് അറിയിച്ചു.
ഒന്നിേച്ചാ തവണകളായോ അവർ നിർദേശിക്കുന്നത് അനുസരിച്ച് സംഭാവന പെൻഷനിൽനിന്ന് കുറവ് ചെയ്യും.
സമ്മതത്തിെൻറ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇത്. സംഭാവന നൽകാൻ ഉദ്ദേശിക്കുന്നവർ സർക്കാർ ഉത്തരവിനോടൊപ്പമുള്ള മാതൃകയിൽ സബ്ട്രഷറി ഓഫിസറെ അറിയിക്കണം. സർവിസ് കാലം മുഴുവൻ സർക്കാറിനെ സേവിച്ചവർ നാടിനോടും സർക്കാറിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടും പ്രകടിപ്പിക്കുന്ന ഐക്യദാർഢ്യം അതീവ ഹൃദ്യമാണെന്ന് ധനമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.