Posted On
date_range Updated On
date_range സജി ചെറിയാനെതിരായ തടസ്സ ഹരജി കോടതി നാളെ പരിഗണിക്കും
തിരുവല്ല: മുൻമന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗ കേസിൽ പരാതിക്കാരൻ നൽകിയ തടസ ഹരജി കോടതി നാളെ പരിഗണിക്കും. പരാതിക്കാരനായ കൊച്ചി സ്വദേശിയും അഭിഭാഷകനുമായ ബൈജു നോയൽ തിരുവല്ല കോടതിയിൽ നൽകിയ തടസ ഹരജിയാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബൈജു നോയൽ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ ഹൈകോടതിയുടെ തീരുമാനം ഉണ്ടാകും വരെ സജി ചെറിയാനെതിരെ തിരുവല്ല കോടതിയിൽ താൻ നൽകിയ ഹർജി തള്ളരുത് എന്ന് ചൂണ്ടിക്കാട്ടിയാണ് ബൈജു നോയൽ തിരുവല്ല കോടതിയിൽ ഹരജി നൽകിയത്.
സജി ചെറിയാൻ ഇന്ന് വൈകിട്ട് 4 മണിക്ക് മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.