അലനും താഹക്കും ജാമ്യമില്ല

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച്​ ​യു.എ.പി.എ ചുമത്തി അറസ്​റ്റ് ചെയ്ത സി.പി.എം അംഗങ്ങളായ രണ്ട്​ വിദ്യാർഥി കളുടെ ജാമ്യാപേക്ഷ തള്ളി. യു.എ.പി.എ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതി ജാമ്യേപേക്ഷ തള്ളിയത്. പ്രതികളെ പുറത്തുവ ിട്ടാൽ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ത്വാ​ഹ ഫ​സ​ൽ, അ​ല​ൻ ഷു​ഹൈ​ബ് എന്നിവരുടെ ജാമ്യാപേക്ഷ യു.എ.പി.എ പ്ര​േത്യക കോടതി പ്രിൻസിപ്പൽ സെഷൻസ്​ ജഡ്​ജി എം.ആർ അനിതയാണ് തള്ളിയത്.

ജാമ്യാപേക്ഷയിൽ ഇന്നലെ വിശദമാ യ വാദം നടന്നിരുന്നു. യു.എ.പി.എ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് ഉത്തരവുണ്ടായിട്ടില്ലെന്നും നിലവിൽ യു. എ.പി.എ നിലനിൽക്കുകയാണെന്നും വാദത്തിനിടെ പ്രോസിക്യൂഷൻ വ്യക്​തമാക്കിയിരുന്നു. പെ​രു​മ​ണ്ണ പാ​റ​മ്മ​ൽ അ​ങ്ങാ ​ടി​യിൽ മൂ​ന്നു പേ​രെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​​​ണ്ടെ​ന്നും ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​​ട്ടെ​ന്നു​മാ​ണ്​ ​പൊ​ലീ​സ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്​. ഇ​വ​രു​ടെ കൈ​യി​ൽ​ നി​ന്ന് മാ​വോ​യി​സ്​​റ്റ് അ​നു​കൂ​ല നോ​ട്ടീ​സ് പി​ടി​ച്ചെ​ടുത്തിട്ടുണ്ട്. ‘മാ​വോ​യി​സ്​​റ്റ്​ വേ​ട്ട​ക്കെ​തി​രെ ജ​ന​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സി.​പി.​ഐ മാ​വോ​യി​സ്​​റ്റ്​ പ​ശ്ചി​മ​ഘ​ട്ട പ്ര​ത്യേ​ക മേ​ഖ​ല ക​മ്മി​റ്റി വ​ക്താ​വ് ജോ​ഗി​യു​ടെ പേ​രി​ലു​ള്ള നോ​ട്ടീ​സാ​ണ് ‘പി​ടി​കൂ​ടി​യ​തെ’ന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. െപാലീസ്​ പിടിച്ചെടുത്ത പുസ്​തകങ്ങളുടെ കോപ്പികളും കോടതിയിൽ ഹാജരാക്കി.

ജാമ്യം അനുവദിക്കണമെന്നും എത്​സമയത്തും പ്രതികൾ കോടതിയിൽ ഹാജരാകാൻ തയാറാണെന്നും പ്രതിഭാഗം അറിയിച്ചു. പൊലീസ് പറയുന്ന പുസ്തകങ്ങൾ മാവോയിസവുമായി ബന്ധമില്ലാത്തവയാണിതെന്നും മാവോയിസത്തിന്​ എതിരായ പുസ്​തകമാണ്​ അതിലൊന്നെന്നും പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേശൻ പറഞ്ഞു. സി.പി.ഐ മാവോയിസ്​റ്റ്​ പശ്​ചിമഘട്ട മേഖല വക്​താവ്​ ​േജാഗിയുടെ പേരിലുള്ള, ​െപാലീസ്​ പറയുന്ന നോട്ടീസിനെക്കുറിച്ചും കോടതി ചോദിച്ചു. ആരുടെയും ഒപ്പില്ലാത്ത, നിയമപരമായ സാധുതയില്ലാത്തതാണ്​ ഈ നോട്ടീ​െസന്നായിരുന്നു പ്രതിഭാഗം നിലപാട്​.

നിയമപരവും മനുഷ്യത്വപരവുമായ കാരണങ്ങളാൽ ജാമ്യം നൽകണമെന്നും പ്രതിഭാഗം അഭ്യർഥിച്ചു. അറസ്​റ്റിലായവർ മുമ്പ്​ ഒരു ക്രിമിനൽ പ്രവൃത്തിയിൽ ഏർപ്പെട്ടവരല്ലാത്തിനാൽ നിയമപരമായ കാരണങ്ങളാൽ ജാമ്യം നൽകണം. വിദ്യാർഥികളും ചെറുപ്പക്കാരുമായതിനാൽ മനുഷ്യത്വം കാണിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

ത്വാ​ഹ ഫ​സ​ൽ സി.​പി.​എം പാ​റ​മ്മ​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​ണ്. ക​ണ്ണൂ​ർ സ്കൂ​ൾ ഓ​ഫ് ജേ​ണ​ലി​സ​ത്തിന്‍റെ കോ​ഴി​ക്കോ​ട് പു​തി​യ​റ​യി​ലു​ള്ള ബ്രാ​ഞ്ചി​ൽ പി.​ജി വി​ദ്യാ​ർ​ഥി​യാ​ണ്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ധ​ർ​മ​ടം സെന്‍റ​റി​ൽ ര​ണ്ടാം വ​ർ​ഷ എ​ൽ​എ​ൽ.​ബി വി​ദ്യാ​ർ​ഥി​യാ​ണ് അ​ല​ൻ ഷു​ഹൈ​ബ്. സി.​പി.​എം മീ​ഞ്ച​ന്ത ബൈ​പാ​സ് ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.

ജാമ്യം നിഷേധിച്ചത് അപ്രതീക്ഷിതമല്ല -അലന്‍റെ മാതാവ്
കേസിൽ മകന് ജാമ്യം നിഷേധിച്ചത് പ്രതീക്ഷിച്ചതായിരുന്നെന്ന് അലൻ ഷുഹൈബിന്‍റെ മാതാവ് സബിത മഠത്തിൽ പ്രതികരിച്ചു. മകൻ പുറത്തു വരണം എന്നതിനേക്കാൾ പൂർണമായി കുറ്റവിമുക്തനായി പുറത്തുവരണം എന്നാണ് ആഗ്രഹിക്കുന്നതെന്നും സബിത പറഞ്ഞു.

ജുഡീഷ്യറിയിൽ വിശ്വാസമുണ്ട് -ത്വാഹയുടെ ബന്ധുക്കൾ
ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്ന് ത്വാ​ഹ ഫ​സ​ലിന്‍റെ ബന്ധുക്കൾ പറഞ്ഞു. കെട്ടിച്ചമച്ച തെളിവുകളാണെന്നും ഹൈകോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.

ഹൈകോടതിയെ സമീപിക്കും -പ്രതികളുടെ അഭിഭാഷകൻ
ജാമ്യം നിഷേധിച്ചതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ പറഞ്ഞു. എഫ്.ഐ.ആർ തന്നെ നിലനിൽക്കില്ലെന്നും പ്രതികൾക്ക് ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികളാണ് ഹൈകോടതിയിൽ സമർപ്പിക്കുക. പ്രതികളെ സന്ദർശിക്കാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. തുടർന്ന് പൂർണമായ ധാരണയിലെത്തുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

Tags:    
News Summary - court denied bail for taha and alan-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.