തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിച് ചു. വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടികൾ തദ്ദേശ സ്ഥാപനതലത്തിൽ സംഘടിപ്പിക്കണം.
രോഗലക്ഷണങ്ങളുള്ള വ്യക്തികൾ പൊതുസമ്പർക്കം ഒഴിവാക്കൽ തുടങ്ങി വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് ബോധവത്കരണത്തിന് വിപുല കാമ്പയിൻ പൊതുജനങ്ങൾ ഒത്തുകൂടുന്ന എല്ലാസ്ഥലങ്ങളും കേന്ദ്രീകരിച്ച് നടത്തണം. ജീവനക്കാർ, സന്ദർശകർ, രോഗികൾ തുടങ്ങി ആരോഗ്യസ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കണം.
തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ കൊറോണ രോഗബാധിതർക്ക് സത്വര ചികിത്സ ലഭ്യമാക്കുന്നതിന് മരുന്നുകൾ ഉൾപ്പെടെ സംവിധാനങ്ങൾക്ക് കുറവ് വരുത്താതെ ശ്രദ്ധിക്കണം. രോഗം പകരുന്നത് തടയാനുള്ള സാധനസാമഗ്രികൾ രോഗിയുടെ കുടുംബത്തിന് ആവശ്യമെങ്കിൽ വാങ്ങിനൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.