തൃശൂർ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപ ത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിയുടെ ഏറ്റവും ഒടുവിലത്തെ പരിശോധന ഫലം നെഗറ്റീവ ്.
ഇതുവരെ പോസിറ്റീവ് ആയിരുന്നത് ഇതാദ്യമായാണ് നെഗറ്റീവ് ആകുന്നത്. സംസ്ഥാനത്ത് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് ഈ പെൺകുട്ടിക്കായിരുന്നു.
രോഗലക്ഷണങ്ങളോടെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേരെ ഞായറാഴ്ച ഡിസ്ചാർജ് ചെയ്തു. തൃശൂർ ജില്ലയിൽ ഏഴുപേർ ആശുപത്രികളിലും 248 പേർ വീടുകളിലുമായി ഇപ്പോൾ നിരീക്ഷണത്തിലുണ്ട്.
ഞായറാഴ്ച മൂന്ന് സാമ്പിൾ പരിശോധനക്കയച്ചു. 57 പേരുടേതായി 83 സാമ്പിളാണ് ഇതുവരെ അയച്ചത്. അതിൽ 75 സാമ്പിളിെൻറ ഫലം ലഭിച്ചതിൽ പോസിറ്റീവ് ഒന്നുമില്ല. ജില്ലയിൽ നിലവിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലെങ്കിലും ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും ജാഗ്രത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.