തിരുവനന്തപുരം: ആശങ്കപ്പെടാതെ ജാഗ്രതയോടെ കൊറോണയെ അതിജീവിക്കാൻ കേരളം. ഭയപ് പെേടണ്ട കാര്യമില്ലെന്ന സേന്ദശം പകരുന്നതിനൊപ്പം പ്രതിരോധമാർഗങ്ങളിൽ വിട്ടുവീ ഴ്ചയില്ലെന്ന മുന്നറിയിപ്പോടെയാണ് ആരോഗ്യവകുപ്പിെൻറ ക്രമീകരണങ്ങൾ. 40 മുതൽ 75 ശതമാനം വരെയാണ് നിപ വൈറസ് ബാധിതരുടെ മരണസാധ്യത. എന്നാൽ, കൊറോണയിൽ ഇത് രണ്ട് മു തൽ നാല് ശതമാനം വരെയാണ്. ഫലത്തിൽ രോഗഭീതിയെ ആത്മവിശ്വാസത്തോടെ മറികടക്കാമെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ. രോഗസ്ഥിരീകരണം നടന്നത് തൃശൂരായതിനാല്‍ ഇവിടം കേന്ദ്രമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് തീരുമാനം.
കൊറോണബാധ സംശയിക്കുന്നവരെ പാർപ്പിക്കാനും നിരീക്ഷിക്കാനും വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ജില്ലയിലും രണ്ട് വീതം ആശുപത്രികളെയാണ് ഇതിനായി സജ്ജമാക്കിയത്. കൊറോണ വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിച്ചാൽ രണ്ട് മുതല്‍ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. 14 ദിവസമേ നിരീക്ഷണം വേണ്ടതുള്ളൂവെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് 28 ദിവസം കരുതല്‍ വേണമെന്ന് നിർദേശിച്ചത്.
ചൈനയിൽനിന്ന് എത്തുന്നവരെയെല്ലാം നിരീക്ഷിക്കുന്നുണ്ട്. ചൈന, ശ്രീലങ്കയടക്കം വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ സ്വമേധയാ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇത്തരക്കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പോകരുത്. അതേസമയം, രോഗബാധിതപ്രദേശങ്ങളില്നിന്ന് വരുന്നവരെ ഒറ്റപ്പെടുത്തുകയോ അവഗണിക്കുകയോ ചെയ്യേണ്ട സാഹചര്യമില്ല. അവര്‍ മുൻകരുതൽ കാലയളവായ 28 ദിവസം വീട്ടിേലാ നിരീക്ഷണകേന്ദ്രങ്ങളിലോ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കണം.
ചികിത്സ, പ്രതിരോധ പ്രവര്‍ത്തനങ്ങൾ, ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമുള്ള പരിശീലനം തുടങ്ങിയവ എങ്ങനെ വേണമെന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി രാജന് ഖൊബ്രഗഡെയുടെ നേതൃത്വത്തിലുള്ള സംഘം രൂപരേഖ തയാറാക്കിയിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.