????? ?????????????? ?????? ????? ??? ???? ??? ??????? ???????????

മത്സ്യത്തൊഴിലാളികളുമായുള്ള തന്‍റെ ബന്ധത്തെ തകർക്കാനാവില്ല -ശശി തരൂർ

കോഴിക്കോട്: വിവാദമായ ഇംഗ്ലീഷ്​ ഭാഷാപ്രയോഗത്തിൽ ശക്തമായ പ്രതികരണവുമായി സിറ്റിങ്​ എം.പിയും യു.ഡി.എഫ്​ സ്ഥാനാ ർഥിയുമായ ശശി തരൂർ. എൽ.ഡി.എഫും ബി.ജെ.പിയും നടത്തി വരുന്ന രാഷ്ട്രീയ കുപ്രചരണങ്ങളിലൂടെ താനും മത്സ്യത്തൊഴിലാളികളുമ ായുള്ള ദീർഘകാലത്തെ ബന്ധം തകർക്കുവാൻ കഴിയില്ലെന്ന് തരൂർ ഫേസ്ബുക്കിലൂടെ അറിയിച്ചു.

രാഷ്ട്രീയ നാടകങ്ങളെ താ നും മത്സ്യത്തൊഴിലാളികളും ചെറുക്കുമെന്നും തരൂർ വ്യക്തമാക്കി. മത്സ്യ കച്ചവടക്കാരോട് വോട്ട് തേടാനെത്തിയ ശശി തര ൂർ, മീൻ എടുത്ത് ഉയർത്തുന്ന ഫോട്ടോയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പ ൂർണരൂപം:

"എൽ.ഡി.എഫും ബി.ജെ.പിയും തനിക്കെതിരെ നടത്തി വരുന്ന രാഷ്ട്രീയ കുപ്രചരണങ്ങൾ ഒന്നും തന്നെ ഞാനും തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുമായുള്ള ദീർഘകാലത്തെ ബന്ധം തകർക്കുവാൻ കഴിയുന്നവയല്ല. ഞങ്ങൾ ഒരുമിച്ച് നിന്നു ഈ രാഷ്ട്രീയ നാടകങ്ങളെ ചെറുക്കും!"

പാളയം മത്സ്യമാർക്കറ്റ്​ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് തരൂർ​ ഇട്ട ട്വീറ്റാണ്​ വിവാദത്തിന് വഴിവെച്ചത്. ശശി തരൂർ ഉപയോഗിച്ച ‘സ്‌ക്വീമിഷ്‌ലി’ (squeamishly) എന്ന വാക്കിനെ ചൊല്ലിയാണ്​ വിവാദം ഉടലെടുത്തത്​. ഈ വാക്കിന്​ ഓക്കാനം വരുന്നു എന്നാണ്​ അർഥമെന്നും മത്സ്യത്തൊഴിലാളികളെ കാണുമ്പോൾ ഓക്കാനം വരുന്ന ആളാണ്​ തരൂർ എന്നുമാണ്​ എതിരാളികളുടെ പ്രചരണം.


എന്നാൽ, ‘സ്‌ക്വീമിഷ്‌ലി’എന്ന വാക്കിന്​ ശുദ്ധമായ എന്നാണ്​ അർഥമെന്ന്​ അദ്ദേഹ ഓൺലൈൻ നിഘണ്ടു ട്വീറ്റ്​ ചെയ്​തു കൊണ്ട്​ വിശദീകരിച്ചു. "ശുദ്ധ വെജിറ്റേറിയന്‍ ആണെങ്കിലും മത്സ്യമാര്‍ക്കറ്റിലെ സന്ദര്‍ശനം തന്നില്‍ ഉത്സാഹം ഉയര്‍ത്തി എന്നായിരുന്നു താന്‍ ഉദ്ദേശിച്ചത്" എന്നാണ് തരൂര്‍ വിശദമാക്കുന്നത്.

തന്‍റെ പദപ്രയോഗത്തെ തെറ്റായി വ്യാഖ്യാനിച്ചതിനെ പരിഹസിച്ചും​ തരൂർ ട്വീറ്റിട്ടു. ‘ഓര്‍ഡര്‍ ഡെലിവേര്‍ഡ്’ (order delivered) എന്ന വാക്കിന് ‘കല്‍പന പ്രസവിച്ചു’ എന്ന തർജ്ജമ നല്‍കിയായിരുന്നു തരൂരി​​​​​ന്‍റെ പരിഹാസം.

Tags:    
News Summary - controversy over shashi tharoor's english word -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.