പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിവാദ മുദ്രാവാക്യം: യഹ്‍യ തങ്ങളെ റിമാൻഡ് ചെയ്തു

ആലപ്പുഴ: പോപുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസിൽ സംസ്ഥാന നേതാവ് യഹ്‌യാ തങ്ങളെ റിമാൻഡ് ചെയ്തു. ജൂൺ 13 വരെയാണ് റിമാൻഡ്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗമാണ് യഹ്‌യ തങ്ങൾ.

അതിനിടെ, ഹൈകോടതി ജഡ്ജിയെ അധിക്ഷേപിച്ചതിന്റെ പേരിൽ യഹ്‌യ തങ്ങൾക്കെതിരെ വീണ്ടും കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് സ്വമേധയാ കേസെടുത്തത്.

ജഡ്ജിമാരുടെ അടിവസ്ത്രം കാവിയാണെന്ന പരാമർശമാണ് വിവാദമായത്. പോപുലർ ഫ്രണ്ട് റാലിക്കെതിരായ കോടതിയുടെ പരാമർശവും പി.സി ജോർജിന് ജാമ്യം നൽകിയതും പരാമർശിച്ചായിരുന്നു വിമർശനം. 

Tags:    
News Summary - Controversial slogan during Popular Front rally: Yahya remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.