ഉണ്ണിത്താനെതിരായ കയ്യേറ്റം; ആറു കോൺഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ഡി.സി.സി ഓഫീസ് പരിസരത്തുവച്ച് രാജ്മോഹൻ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ആറു കോൺഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് സസ്പെൻഷൻ തീരുമാനമെടുത്തത്.  ബിനു മംഗലത്ത്, എം.എസ്.അജിത്ത് കുമാർ, വിഷ്ണു വിജയൻ, ആർ.എസ്.അഭിൻ, ശങ്കരനാരായണ പിള്ള, അതുൽ എസ്.പി. എന്നിവരാണ് സസ്പെൻ‍ഷനിലായ കോൺഗ്രസുകാർ.

ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ടു ഡി.സി.സി ഭാരവാഹികൾ അംഗങ്ങളായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ നിർദേശാനുസരണമാണ് നടപടി. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Congress streetfight in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.