തിരുവനന്തപുരം: വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയത തുരത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസിെൻറ അഞ്ച് മേഖല ജാഥകള്‍ എട്ടിന് ആരംഭിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, തൊടുപുഴ, കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍നിന്നാണ് ജാഥ ആരംഭിക്കുന്നത്.
15ന് പത്തനംതിട്ടയില്‍ സംഗമിച്ച് സമ്മേളനത്തോടെ സമാപിക്കും. ജാഥകളുടെ പ്രാരംഭ ഘട്ടമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കെ. സുധാകരന് നയിക്കുന്ന വാഹന പ്രചാരണ ജാഥ എട്ടിന് കാസര്‍കോട്ടുനിന്ന് ആരംഭിക്കും. എം.എം. ഹസന് ഉദ്ഘാടനം ചെയ്യും. 14ന് മലപ്പുറത്ത് അവസാനിക്കും. ആലപ്പുഴയില്‍നിന്ന് കൊടിക്കുന്നില്‍ സുരേഷ് നയിക്കുന്ന പദയാത്ര 10ന് കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.
11ന് തിരുവനന്തപുരത്തുനിന്ന് കെ. മുരളീധരന് നയിക്കുന്ന പദയാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തൊടുപുഴയില്‍നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നേതൃത്വം നല്കുന്ന പദയാത്ര ഉമ്മന്‍ ചാണ്ടിയും ഉദ്ഘാടനം ചെയ്യും. പാലക്കാട് മുതല്‍ എറണാകുളം വരെ ഷാനിമോള്‍ ഉസ്മാന് നയിക്കുന്ന ജാഥ 11ന് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.