കോൺഗ്രസിനെ നമ്പാൻ കൊള്ളില്ല -വി.എസ്​

തിരുവനന്തപുരം: മതനിരപേക്ഷ സർക്കാർ ഉണ്ടാക്കുന്ന കാര്യത്തിൽ കോൺഗ്രസിനെ നമ്പാൻ കൊള്ളില്ലെന്ന് വി.എസ്​. അച്യു താനന്ദൻ. കോൺഗ്രസിൽനിന്ന്​ ബി.ജെ.പിയിലേക്ക്​ കൂട്ടപ്പലായനം നടക്കുകയാണ്​. തിരുവനന്തപുരത്ത്​ എൽ.ഡി.എഫ്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഒാഫിസ്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർ.എസ്​.എസി​​െൻറ മറുവശമാണ്​ എസ്​.ഡി.പി.​െഎ. യു.ഡി.എഫ്​ നേതാക്കൾ അവരുടെ പിന്തുണ തേടിയത്​ രാഷ്​ട്രീയ തീക്കളിയാണ്​. ബി.ജെ.പിയുടെ അതേപാതയിൽതന്നെയാണ്​ യു.ഡി.എഫും​. ഇൗ തെര​െഞ്ഞടുപ്പ്​ ഗൗരവമായി കാണണം. അമിതവിശ്വാസം അരുത്​. ഇടതുമുന്നണിക്ക്​ കി​േട്ടണ്ട ഒരു വോട്ടും ചോരരുത്​. അതിന്​ അയൽവാസികളുമായി സൗഹൃദപരമായി നിരന്തരബന്ധം പുലർത്തണം. സംഘ്​പരിവാറിനെ അധികാരത്തിൽനിന്ന്​ ഇറക്കി മതനിരപേക്ഷ സർക്കാർ വരണമെങ്കിൽ ഇടതുപക്ഷത്തി​​െൻറ നമ്പർ വർധിച്ചേ മതിയാകൂ. വി.എസ്​ പറഞ്ഞു.

Tags:    
News Summary - Congress leaders joining to BJP- VS Achuthanandan-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.