മലയാളി ആർമി ക്യാപ്​റ്റനെ കാണാനില്ലെന്ന്​​ പരാതി, കാണാതായത് ഭാര്യയെ സന്ദർശിച്ച് മടങ്ങുന്നതിനിടെ

കൊച്ചി: ഇന്ത്യൻ സൈന്യത്തിൽ ക്യാപ്റ്റനായ മാമംഗലം സ്വദേശി നിർമൽ ശിവരാജിനെ മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് തന്റെ ജോലി സ്ഥലമായ പച്മറിയിലേക്ക് മടങ്ങുന്നതിനിടയിൽ കാണാതായതായി പരാതി. സൈന്യത്തിന്റെ മധ്യപ്രദേശിലെ പച്മറി ചൈനീസ് കോഴ്സ് എ.ഇ.സി.ട്രെയിനിങ് കോളജ് ആൻഡ്​ സെന്ററിലാണ് നിർമൽ ജോലി ചെയ്തിരുന്നത്​.

മാമംഗലം ഭാഗ്യതാര നഗറിൽ പെരുമൂഴിക്കൽ പി.കെ. ശിവരാജന്റെ മകനാണ്. ആഗസ്റ്റ് 15ന് ഭാര്യയെ ജബല്പൂരിൽ സന്ദർശിച്ച ശേഷം മടങ്ങുകയാണെന്ന് വീട്ടിൽ അറിയിച്ചിരുന്നു. ജോലി സ്ഥലത്തേക്ക്​ എത്താൻ 85 കിലോമീറ്റർ കൂടിയുണ്ടെന്നും മഴ കാരണം റോഡിൽ തടസ്സങ്ങളുണ്ടെന്നുമാണ് നിർമൽ വീട്ടുകാരോട് പറഞ്ഞത്. ഭാര്യയോടും ഇതേകാര്യം വിളിച്ച്​ പറഞ്ഞിരുന്നു.

വാഹനത്തിലെ ജി.പി.എസും വീട്ടുകാരുമായി ഷെയർ ചെയ്തിരുന്നു. പ്രദേശത്ത് പ്രളയ ഭീഷണി ഉണ്ടായിരുന്നുവെന്നാണ് വീട്ടുകാർക്ക്​ ലഭിച്ചിരിക്കുന്ന വിവരം. കണ്ടെത്താനുള്ള തിരച്ചിൽ നടക്കുകയാണെന്ന് സൈന്യത്തിന്‍റെ ഉത്തരവാദിത്തപ്പെട്ടവർ അറിയിച്ചത്.​ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ ബന്ധുക്കൾ ആശങ്കയിലാണ്​.

മകനെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പി.കെ. ശിവരാജൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഹൈബി ഈഡൻ എം.പി എന്നിവർക്ക്​ പരാതി നൽകിയിട്ടുണ്ട്​. നിർമലിനെ കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന്​ പ്രതിരോധ മന്ത്രിയോട്​ ​കത്തിലൂടെ ആവശ്യപ്പെട്ടതായി ഹൈബി ഈഡൻ എം.പി അറിയിച്ചു

Tags:    
News Summary - Complaint that the Malayali army captain is missing in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.