Posted On
date_range Updated On
date_range നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ വ്യാജ വോട്ടെന്ന് പരാതി
തിരുവനന്തപുരം: നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയമസഭ മണ്ഡലങ്ങളിൽ വ്യാപകമായി വ്യാജ വോട്ട് ചേർത്തതായി യു.ഡി.എഫ് സ്ഥാനാർഥികൾ. വി.എസ്. ശിവകുമാർ, വീണ എസ്. നായർ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.
ഒരേ ഫോട്ടോ ഉപയോഗിച്ച് ഒരു മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ടുകൾ ചേർത്തിട്ടുണ്ട്. കൂടാതെ, മറ്റ് മണ്ഡലങ്ങളിലും വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ട്. ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്ലെന്നും അന്വേഷണം വേണമെന്നും സ്ഥാനാർഥികൾ ആവശ്യപ്പെട്ടു.
വട്ടിയൂർക്കാവിൽ 8400ഉം തിരുവനന്തപുരത്ത് 7600ഉം നേമത്ത് 6360ഉം വ്യാജ വോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരേ ഫോട്ടോ ഉപയോഗിച്ച് മൂന്നു മണ്ഡലങ്ങളിൽ വോട്ട് ചേർത്തതായി കണ്ടെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും വാർത്താസമ്മേളനത്തിൽ സ്ഥാനാർഥികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.