Posted On
date_range Updated On
date_range സജി ചെറിയാനെതിരായ കേസിലെ പരാതിക്കാരൻ തിരുവല്ല കോടതിയിൽ തടസ ഹരജി നൽകി
തിരുവല്ല: മുൻമന്ത്രി സജി ചെറിയാൻ ഭരണഘടനയെ വിമർശിച്ച് നടത്തിയ വിവാദ പ്രസംഗത്തിൽ കേസിലെ പരാതിക്കാരനായ കൊച്ചി സ്വദേശി അഭിഭാഷകൻ തിരുവല്ല കോടതിയിൽ തടസ ഹർജി നൽകി.
സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ ഹൈകോടതിയുടെ തീരുമാനം ഉണ്ടാകും വരെ സജി ചെറിയാനെതിരെ തിരുവല്ല കോടതിയിൽ താൻ നൽകിയ ഹരജി തള്ളരുത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് രാവിലെ 11 മണിയോടെ അഭിഭാഷകനായ ബൈജു നോയൽ ഹരജി നൽകിയത്. ഹരജി നാളെ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.