വിദ്യാർഥികളുടെ വിവരശേഖരണം; സമയം ഇന്നവസാനിക്കും; സാവകാശം തേടി കേരളം

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ർ​ട്ട​ലി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യാ​ൻ കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ച സ​മ​യം ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ സം​സ്ഥാ​ന​ത്തെ പ​കു​തി​പോ​ലും വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കു​ന്ന ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​ല്ല.

വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കാ​നു​ള്ള യു​ഡൈ​സ്​ പ്ല​സ്​ പോ​ർ​ട്ട​ലി​ൽ ചേ​ർ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ ക​ത്ത്​ ജൂ​ൺ 26ന്​ ​സം​സ്ഥാ​ന​ത്തി​ന്​ ല​ഭി​ച്ചി​രു​ന്നെ​ന്ന രേ​ഖ​യും പു​റ​ത്തു​വ​ന്നു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ര​ണ്ടു​മാ​സം മു​മ്പ്​ ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്​ വൈ​മ​ന​സ്യം കാ​ണി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ക​ത്ത്. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട്​ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കാ​നും ജൂ​ൺ 30ന​കം പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​തി​രി​ക്കു​ന്ന​ത്​ കേ​ന്ദ്ര​ത്തി​ന്‍റെ ബ​ജ​റ്റി​ൽ സം​സ്ഥാ​ന വി​ഹി​ത​ത്തെ​യും സ​മ​ഗ്ര​ശി​ക്ഷ അ​ഭി​യാ​ൻ, പി.​എം.​പി.​വൈ തു​ട​ങ്ങി​യ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി വി​ഹി​ത​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ക​ത്തി​ൽ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം കേ​ന്ദ്രം നീ​ട്ടി​ന​ൽ​കി​യ സ​മ​യ​മാ​ണ്​ ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ പൂ​ർ​ത്തി​യാ​കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ആ​ഗ​സ്റ്റ്​ 16നാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ​നി​ന്ന്​ സ്കൂ​ൾ​ത​ല​ത്തി​ലേ​ക്ക്​ പോ​യ​ത്. സ്കൂ​ളു​ക​ളി​ൽ ഒ​ന്നാം പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശം. പ​രീ​ക്ഷ പൂ​ർ​ത്തി​യാ​യ​തോ​ടെ സ്കൂ​ളു​ക​ൾ ഓ​ണാ​വ​ധി​ക്കാ​യി അ​ട​ച്ചു.

വി​വ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി വെ​ബ്​​സൈ​റ്റി​ൽ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്ന​തോ​ടെ അ​ധ്യാ​പ​ക​ർ ഓ​ണാ​വ​ധി​ക്കി​ട​യി​ലും വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കേ​ണ്ട ജോ​ലി ചെ​യ്യേ​ണ്ടി​വ​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം സ്കൂ​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​ടെ​യും പ്രീ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വി​വ​ര​ശേ​ഖ​ര​ണ​വും അ​ധ്യാ​പ​ക​രെ വ​ല​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ​യാ​ണ്​ വി​വ​രം ന​ൽ​കു​ന്ന​തി​ൽ സം​സ്ഥാ​നം പി​റ​കി​ലാ​യ​ത്.

അ​തേ​സ​മ​യം, വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ധാ​ർ ഉ​ൾ​പ്പെ​ടെ സെ​ൻ​സി​റ്റീ​വാ​യ ഡാ​റ്റ കൈ​മാ​റു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ട​ലെ​ടു​ത്തി​രു​ന്നു. ഒ​ടു​വി​ൽ ആ​ധാ​ർ, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ ഒ​ഴി​വാ​ക്കി വി​വ​രം ന​ൽ​കാ​നാ​യി​രു​ന്നു വാ​ക്കാ​ലു​ള്ള നി​ർ​ദേ​ശം.

അ​​പ്പോ​ഴേ​ക്കും ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ധാ​ർ ഉ​ൾ​​പ്പെ​ടെ വി​വ​ര​ങ്ങ​ൾ അ​ധ്യാ​പ​ക​ർ അ​പ്​​ലോ​ഡ്​ ചെ​യ്തി​രു​ന്നു. വി​വ​ര​ങ്ങ​ൾ അ​പ്​​ലോ​ഡ്​ ചെ​യ്ത്​ പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​യം നീ​ട്ട​ണ​മെ​ന്ന്​ സം​സ്ഥാ​നം കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​​യ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​തി​ൽ ശ​നി​യാ​ഴ്ച തീ​രു​മാ​ന​മ​റി​യു​മെ​ന്നാ​ണ്​ സൂ​ച​ന. വെ​ള്ളി​യാ​ഴ്ച പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ലും ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​തീ​വ ശ്ര​ദ്ധ​യോ​ടെ ന​ൽ​കി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ധാ​ർ, ര​ക്ഷാ​ക​ർ​ത്താ​വി​ന്‍റെ ഫോ​ൺ ന​മ്പ​ർ തു​ട​ങ്ങി​യ സെ​ൻ​സി​റ്റീ​വ്​ വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന്​ നേ​ര​ത്തേ നി​​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച​യി​ലെ സ​ർ​ക്കു​ല​റി​ൽ ര​ക്ഷാ​ക​ർ​ത്താ​വി​ന്‍റെ പേ​രും ഫോ​ൺ ന​മ്പ​റും ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്ന്​ മാ​ത്ര​മാ​ണ്​ നി​ർ​ദേ​ശി​ച്ച​ത്. ഇ​തും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Collection of student information; Time will end today; Kerala seeks respite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.