Posted On
date_range Updated On
date_range വെളിച്ചെണ്ണ വില ഇനിയും കുറയും -മന്ത്രി ജി.ആര്. അനില്
തിരുവനന്തപുരം: ഓണത്തിന് മുമ്പ് വെളിച്ചെണ്ണക്ക് ഇനിയും വില കുറയുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്. ചൊവ്വാഴ്ച കൊച്ചിയിൽ സപ്ലൈകോ പ്രതിനിധികളുമായി നടത്തുന്ന ചര്ച്ചയില് തീരുമാനം കൈക്കൊള്ളും. നിലവില് സപ്ലൈകോ വഴി ലഭ്യമാകുന്ന വെളിച്ചെണ്ണയുടെ സബ്സിഡി നിരക്ക് ലിറ്ററിന് 349 രൂപയാണ്. 429 രൂപയാണ് സബ്സിഡിയിതര നിരക്ക്. ഈ രണ്ട് നിരക്കും എത്രത്തോളം കുറക്കാന് കഴിയുമെന്ന് ചർച്ച ചെയ്യും. തുടർന്ന് പുതിയ വില പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.