Posted On
date_range Updated On
date_range കോവിഡ് പ്രതിരോധം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 168.9 കോടി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവര െ ലഭിച്ചത് 168.9 കോടി രൂപ. കോവിഡ് ദുരിതാശ്വാസത്തിനായി ഇതുവരെ ചെലവാക്കിയത് 350 കോടി രൂപയും.
കഴിഞ്ഞ മാസം 27നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കോവിഡ് ദുരിതാശ്വാസ നിധിയാക്കി മാറ്റിയത്. 350 കോടി രൂപയും സിവിൽ സപ്ലൈസ് വിഭാഗത്തിന് ഭക്ഷ്യ ധാന്യ കിറ്റ് നൽകാൻ അനുവദിച്ചതായാണ് കണക്കുകൾ.
കോവിഡ് 19 എന്ന പേരിൽ പ്രത്യേക അക്കൗണ്ട് തുറന്നായിരുന്നു ധനസമാഹരണം. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയാണ് കോവിഡ് പ്രതിരോധ ഫണ്ടാക്കി മാറ്റിയത്. പ്രളയ ദുരിതാശ്വാസത്തിനായി 4798.04 കോടി രൂപ സി.എം.ഡി.ആർ.എഫിലേക്ക് എത്തിയിരുന്നു. ഇതിൽ 3080.68 കോടി രൂപ ചെലവഴിച്ചതായി കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.