Posted On
date_range Updated On
date_range ശബരിമല: മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനിൽക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ബുധനാഴ്ച രാവിലെ 11നാണ് യോഗം.
ഡി.ജി.പി ലോക്നാഥ് ബെഹ്റ, ദക്ഷിണേമഖല എ.ഡി.ജി.പി എസ്. അനിൽകാന്ത്, ഇൻറലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ, െഎ.ജി മനോജ് എബ്രഹാം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എസ്.പിമാർ എന്നിവർ പെങ്കടുക്കുമെന്നാണ് വിവരം.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ൈകക്കൊണ്ട നടപടികൾ, രജിസ്റ്റർ ചെയ്ത കേസുകളുടെ തുടർനടപടികൾ, രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടുകൾ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.