സി.ഐ.എ, ശബരിമല: നിയമാനുസൃതം പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന്​ മുഖ്യമന്ത്രി; കേസുകൾ ക്രൈംബ്രാഞ്ച്​ പരിശോധിക്കുന്നു

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലും ശബരിമല സ്​​ത്രീ പ്രവേശന വിഷയത്തിലും നിയമാനുസൃതം പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന്​ നിയമസഭയിൽ മുഖ്യമ​ന്ത്രി പിണറായി വിജയൻ. പി.ടി.എ റഹീം എം.എൽ.എയുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സി.ഐ.എ, ശബരിമല വിഷയങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരെ എടുത്ത ​േകസുകൾ പിൻവലിച്ചിട്ടില്ല. ഈ കേസുകളുടെ സ്വഭാവം ക്രൈംബ്രാഞ്ച്​ പരിശോധിക്കുകയാണ്​. ഇതിനായി ക്രൈംബ്രാഞ്ച്​ ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അതിന്‍റെ അടിസ്​ഥാനത്തിൽ തുടർ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.ഐ.എ, ശബരിമല വിഷയങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന്​ നിയിമസഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - cm explains status of cases related with caa and sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.