???????????? ???? ?????????, ?????? ?????????, ????? ??????? ????????, ?????? ???????, ????????????, ????

കൂടത്തായി കൊലപാതകങ്ങൾക്ക് പിന്നിൽ വൻ ആസൂത്രണമെന്ന് പൊലീസ്

കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേർ കൊലചെയ്യപ്പെട്ട സംഭവത്തിൽ വൻ ആസൂത്രണമുണ്ടെന്ന് പൊലീസ്. കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ വിശദമായ അന്വേഷണം വേണം. അന്വേഷണ സംഘത്തിന്‍റെ കാര്യത്തിൽ നാളെ തീരുമാനമാകുമെന്നും വടകര റൂറൽ എസ്.പി കെ.ജി. സൈമൺ പറഞ്ഞു.

തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ഉന്നതതല യോഗം നടക്കുകയാണ്. കൂടത്തായി കേസ് യോഗത്തിൽ ചർച്ച ചെയ്യും. മൃതദേഹാവശിഷ്ടങ്ങൾ വിശദമായ ഫൊറൻസിക് പരിശോധനക്ക് വിദേശത്തേക്ക് അയക്കണമോ എന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും.

കേസിന്‍റെ വേരുകൾ കട്ടപ്പനയിലേക്കും നീളുകയാണെന്നും വിശദമായ അന്വേഷണം വേണമെന്നും താമരശ്ശേരി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പൊലീസ് പറയുന്നു. ജോളിയെ കട്ടപ്പനയിലെത്തിച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാൽ 15 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, മുഖ്യപ്രതി ജോളിയുമായി ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്ന കട്ടപ്പന സ്വദേശിയായ ജ്യോത്സൻ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാൾക്ക് കൊലപാതക പരമ്പരയിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ജ്യോത്സ്യൻ നൽകിയ പൊടി റോയിയും സിലിയും കഴിക്കാറുണ്ടെന്ന് ജോളി മൊഴി നൽകിയിരുന്നു.

Tags:    
News Summary - clear planing behind koodathai murder says police -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.